നമ്മുടെ ശരീരത്തിലെ ഏറ്റവും സമൃദ്ധമായ ധാതുവാണ് കാൽസ്യം. അത് എല്ലുകളും പല്ലുകളും ശക്തമായി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ നാഡികളുടെയും പേശികളുടെയും പ്രവർത്തനം, എൻസൈം, ഹോർമോണുകളുടെ പ്രവർത്തനം, സെൽ സിഗ്നലിങ് തുടങ്ങിയ നിരവധി ഫിസിയോളജിക്കൽ പ്രക്രിയകളിൽ നിർണായക പങ്ക് കാൽസ്യം വഹിക്കുന്നു. അതുപോലെ, ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കാത്തവരോ അവയുടെ കുറവുള്ളവരോ ആയ ആളുകളിൽ ധാതു വർധിപ്പിക്കുന്നതിനായി കാൽസ്യം ഗുളികകളും സാധാരണയായി നിർദ്ദേശിക്കാറുണ്ട്.
കാൽസ്യവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉയർന്നു വരാറുണ്ട്. കാൽസ്യം ഗുളികകൾ പാലിനൊപ്പാമാണോ കഴിക്കേണ്ടത് എന്നാണ് പൊതുവേയുള്ള സംശയം.
പാലിനൊപ്പം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കുന്നത് മെച്ചപ്പെട്ട ആഗിരണത്തിലേക്ക് നയിക്കുമോ ?
ഇല്ല എന്നതാണ് ഉത്തരം. “പാലിലെ കാൽസ്യത്തിന്റെ അളവും കാൽസ്യം ഗുളികകളിലെ കാൽസ്യത്തിന്റെ അളവും ആഗിരണത്തിന്റെ പ്രക്രിയയിൽ മത്സരിക്കുന്നു. അതിനാൽ, പ്രഭാതഭക്ഷണത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് കാൽസ്യം ഗുളിക കഴിക്കുന്നതാണ് നല്ലത്, സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. രവികുമാർ മുകാർത്തിഹാൽ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
എപ്പോൾ വേണമെങ്കിലും പാൽ കുടിക്കാം. പക്ഷേ രണ്ടും പാടില്ല പാടില്ല. പാലിലെ കാൽസ്യം ഘടകങ്ങളും ഗുളികളിലെ കാൽസ്യത്തിന്റെ ഘടകങ്ങളും പരസ്പരം മത്സരിക്കും. കാരണം ഇവ രണ്ടും വ്യത്യസ്ത ധാതു രൂപങ്ങളിലാണ്. ഇത് കൂടാതെ, അസ്ഥിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഇവ ആഗിരണം ചെയ്യുന്നതിനായി പരസ്പരം മത്സരിക്കുമെങ്കിലും രണ്ടും ആഗിരണം ചെയ്യപ്പെടുകയില്ല.
“പാലിനൊപ്പം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണം ചെയ്യില്ല. പാലിലെ മറ്റ് ധാതുക്കളുടെ സാന്നിധ്യം കാരണം കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും, ” ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക്‌സ് ആൻഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം അസോസിയേറ്റ് ക്ലിനിക്കൽ ഡയറക്ടറും ഹെഡുമായ ഡോ. പി പ്രഭാകർ പറയുന്നു.
കാൽസ്യം സപ്ലിമെന്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
സൂര്യപ്രകാശം: സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ ഡി കാൽസ്യം നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.
ജലാംശം: ശരീരത്തിനു കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നതിന് ജലാംശം പ്രധാനമാണ്. ദിവസവും 3 ലിറ്റർ വെള്ളം കുടിക്കണം.
വ്യായാമം: വൈവിധ്യമാർന്ന കാൽസ്യത്തിന്റെ പുനരുപയോഗം ശരിയായി നടക്കുന്നതിന് വ്യായാമം ചെയ്യാവുന്നതാണ്.
കാൽസ്യം സപ്ലിമെന്റ് എടുക്കുമ്പോൾ ഇവ ഒഴിവാക്കുക
- ശുപാർശ ചെയ്തിരുന്ന ഡോസിനേക്കാൾ കൂടുതൽ കാൽസ്യം കഴിക്കാൻ പാടില്ല.
- ഇരുമ്പ് സപ്ലിമെന്റുകൾക്കൊപ്പം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കരുത്. കാരണം അവ പരസ്പരം ആഗിരണത്തെ തടസ്സപ്പെടുത്തും.
- നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെയോ മരുന്നുകളുടെയോ ഒപ്പം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കരുത്. കാരണം അവ കാൽസ്യത്തിന്റെ ആഗിരണം കുറയ്ക്കും.