scorecardresearch
Latest News

വെള്ളയോ തവിട്ടോ? ഏതു നിറത്തിലുളള മുട്ടയാണ് കൂടുതൽ ആരോഗ്യകരം

തവിട്ട്, വെള്ള എന്നീ നിറങ്ങളിലാണ് മുട്ട പൊതുവായി കാണപ്പെടുന്നത്. ഇവയിൽ ഏതാണ് കൂടുതൽ നല്ലത്? തുടർച്ചയായി ഉയർന്നു വരുന്ന ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുകയാണ് പാചക വിദഗ്ധനായ കുനാൽ കപൂർ.

വെള്ളയോ തവിട്ടോ? ഏതു നിറത്തിലുളള മുട്ടയാണ് കൂടുതൽ ആരോഗ്യകരം

ഏതു സമയത്തായാലും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വിഭവമാണ് മുട്ട. പെട്ടെന്ന് ഉണ്ടാക്കാം എന്നത് കൊണ്ടു മാത്രമല്ല നല്ല ആരോഗ്യ ഗുണങ്ങളുണ്ട് എന്നതും മുട്ട തിരഞ്ഞെടുക്കാൻ കാരണമാകുന്നു. തവിട്, വെള്ള എന്നീ നിറങ്ങളിലാണ് മുട്ട പൊതുവായി കാണപ്പെടുന്നത്. ഇവയിൽ ഏതാണ് കൂടുതൽ നല്ലത്? തുടർച്ചയായി ഉയർന്നു വരുന്ന ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുകയാണ് പാചക വിദഗ്ധനായ കുനാൽ കപൂർ. “കോഴിയുടെ തൂവലിന്റെ നിറം അനുസരിച്ചാണ് മുട്ടയുടെ നിറം നിർണയിക്കാനാവുക. തവിട് നിറത്തിലുളള തുവലുളള കോഴി തവിട് മുട്ടയും, വെളള മുട്ട അതേ നിറത്തിൽ തൂവലുളള കോഴിയും നൽകുന്നു” കുനാൽ പറയുന്നു

മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർ മനീറ ദശ്മനയും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ട്. “കോഴിയുടെ നിറത്തെ ആശ്രിയിച്ചാണ് മുട്ടയ്ക്കു നിറമുണ്ടാകുന്നത്,പ്രോട്ടോപോർഫൈറിൻ എന്നാണ് ഇതിനെ പറയുന്നത്” ഡോക്ടർ പറഞ്ഞു.

“എല്ലാ മുട്ടയിലും ഒരേ അളവിലുളള പോഷകമാണ് അടങ്ങിയിരിക്കുന്നത്” പോഷാകാഹാരം വിദഗ്ധയായ ഡോക്ടർ മിക്കിത ഗാന്ധി പറയുന്നു. “നല്ല പോഷകഗുണവും എന്നാൽ അധികം കലോറിയില്ലാത്തതുമായ ഭക്ഷണ പദാർത്ഥമാണ് മുട്ട. ഫൊലൈറ്റ്, അയൺ, സിങ്ക്, വൈറ്റമിൻ ബി12, വൈറ്റമിൻ എ തുടങ്ങിയ ഗുണകരമായ ധാതുക്കൾ മുട്ടയിലുണ്ട്” മിക്കിത പറഞ്ഞു. കോഴിയുടെ ആരോഗ്യവും മുട്ടയുടെ പോഷകഗുണത്തെ ബാധിക്കുന്നുണ്ടെന്നും മിക്കിത പറയുന്നു.

“ആരോഗ്യവും ജൈവീകവുമാണെന്ന് കരുതി പലരും തവിട്ട് നിറത്തിലുളള മുട്ടയാണ് തിരഞ്ഞെടുക്കാറുളളത്.എന്നാൽ രണ്ടും ഒരേ തരത്തിലുളള പോഷകഗുണമാണ് നൽകുന്നത്. വെള്ളയേക്കാളും തവിട്ട് നിറത്തിലുളള മുട്ടയ്ക്ക് പൊതുവേ വില കൂടുതലാണ്. തവിട്ട് നിറത്തിലുളള മുട്ടയിടുന്ന കോഴി കൂടുതൽ വലുതും എന്നാൽ എണ്ണത്തിൽ കുറവും മുട്ടകൾ നൽകുന്നു എന്നതാണ് ഇതിനു കാരണം” ഡോക്ടർ ഗാന്ധി പറഞ്ഞു. “നിങ്ങൾ ഒരു മിശ്രഭുക്കാണെങ്കിൽ നിറ വ്യത്യാസങ്ങളില്ലാതെ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.”

മുട്ട വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ഫ്രഷായ മുട്ട വേണം വാങ്ങാൻ. പുറത്തു വച്ചാൽ കേടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് ഫ്രിഡ്ജിൽ തന്നെ ശേഖരിക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Brown vs white egg good for health benefits