scorecardresearch

പഞ്ചസാരയ്ക്ക് പകരം ശർക്കരയും തേനും ആരോഗ്യകരമാണോ? പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്തി ഡോക്ടർ

പ്രമേഹത്തെക്കുറിച്ചുള്ള പത്ത് പ്രധാന മിഥ്യാധാരണകളും അവയുടെ യാഥാർത്ഥ്യവും അറിയാം

പ്രമേഹത്തെക്കുറിച്ചുള്ള പത്ത് പ്രധാന മിഥ്യാധാരണകളും അവയുടെ യാഥാർത്ഥ്യവും അറിയാം

author-image
Health Desk
New Update
Diabetes

Source: Freepik

പഞ്ചസാരയ്ക്ക് പകരം ശർക്കരയോ തേനോ ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് സുരക്ഷിതമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പ്രമേഹത്തെക്കുറിച്ചുള്ള പത്ത് പ്രധാന മിഥ്യാധാരണകളും അവയുടെ യാഥാർത്ഥ്യവും വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. പഞ്ചസാര അമിതമായി കഴിക്കുന്നത് കൊണ്ടാണ് പ്രമേഹം വരുന്നത്

പഞ്ചസാര നേരിട്ട് പ്രമേഹമുണ്ടാക്കുന്നില്ല. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രമേഹം വരുന്നത് ജനിതക ഘടകങ്ങൾ, വ്യായാമക്കുറവ്, ഇൻസുലിൻ പ്രതിരോധം എന്നിവ മൂലമാണ്.

2. പ്രമേഹം വന്നാൽ പിന്നെ മധുരം കഴിക്കാനേ പാടില്ല

പ്രമേഹ രോഗികൾക്ക് മധുരം പൂർണമായും ഉപേക്ഷിക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ചെറിയ അളവിൽ മധുരം ഉൾപ്പെടുത്താം. കാർബോഹൈഡ്രേറ്റിന്റെ മൊത്തത്തിലുള്ള അളവ് നിയന്ത്രിക്കുകയാണ് പ്രധാനം.

Advertisment

3. ശർക്കര, തേൻ, ബ്രൗൺ ഷുഗർ എന്നിവ പഞ്ചസാരയേക്കാൾ നല്ലതാണ്

ഇതൊരു തെറ്റായ ധാരണയാണ്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പഞ്ചസാരയെ അപേക്ഷിച്ച് ശർക്കരയിലോ തേനിലോ ചെറിയ അളവിൽ മിനറലുകൾ ഉണ്ടെന്നത് സത്യമാണ്, പക്ഷേ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഇവയും പഞ്ചസാരയ്ക്ക് തുല്യം തന്നെയാണ്.

Also Read: ചോറ് വില്ലനല്ല, കാപ്പി എപ്പോഴും നല്ലതുമല്ല; ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള 7 സത്യങ്ങൾ

4. ടൈപ്പ് 2 പ്രമേഹം ഗുരുതരമല്ല

ടൈപ്പ് 2 പ്രമേഹവും അതീവ ഗുരുതരമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകും.

5. ഇൻസുലിൻ എടുക്കുന്നത് രോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്

ഇൻസുലിൻ ഒരു ശിക്ഷയല്ല, മറിച്ച് ഒരു ചികിത്സാ മാർഗ്ഗമാണ്. ചിലരിൽ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉല്പാദിപ്പിക്കാതെ വരുമ്പോൾ പുറമെ നിന്ന് ഇൻസുലിൻ നൽകേണ്ടി വരും. ഇത് രോഗം നിയന്ത്രിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

Also Read: രണ്ടാഴ്ച ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

6. എനിക്ക് വണ്ണമില്ല, അതുകൊണ്ട് പ്രമേഹം വരില്ല

മെലിഞ്ഞവർക്കും പ്രമേഹം വരാം. പുറമെ മെലിഞ്ഞാണെങ്കിലും ആന്തരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ പലരിലുമുണ്ട്.

7. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ഇഷ്ടമുള്ളത് കഴിക്കാം

മരുന്ന് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല. മരുന്നിനോടൊപ്പം ശരിയായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും നിർബന്ധമാണ്.

Also Read: 5 മാസം കൊണ്ട് കുറച്ചത് 23 കിലോ; ഉപേക്ഷിച്ചത് ഈ 5 കാര്യങ്ങളെന്ന് യുവതി

8. പ്രമേഹ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ എനിക്ക് കുഴപ്പമില്ല

പലരിലും പ്രമേഹം വർഷങ്ങളോളം ലക്ഷണങ്ങൾ കാണിക്കില്ല. ലക്ഷണം കണ്ടു തുടങ്ങുമ്പോഴേക്കും അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം. അതിനാൽ കൃത്യമായ രക്തപരിശോധന അത്യാവശ്യമാണ്.

9. പഴങ്ങളിൽ മധുരമുള്ളതിനാൽ പ്രമേഹ രോഗികൾ പഴങ്ങൾ ഒഴിവാക്കണം

പഴങ്ങളിൽ ഫൈബറും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങൾ നേരിട്ട് കഴിക്കാൻ ശ്രദ്ധിക്കണം.

10. പ്രമേഹം പൂർണമായും ഭേദമാക്കാൻ പറ്റും

പ്രമേഹം പൂർണമായും മാറ്റാൻ കഴിയില്ല, പക്ഷേ 'റെമിഷൻ' എന്ന അവസ്ഥയിലൂടെ നിയന്ത്രിച്ചു നിർത്താം. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ മരുന്നില്ലാതെ തന്നെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ സാധിക്കും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നിങ്ങളുടെ ശരീരം അപകടാവസ്ഥയിലാണോ? ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: