കേരളത്തിൽ സുലഭമായ പച്ചക്കറികളിലൊന്നാണ് കത്തിരിക്ക. പോഷക സമ്പന്നമാണെങ്കിലും കത്തിരിക്ക മിക്ക ആളുകൾക്കും അത്ര പ്രിയമല്ല. രുചികരവും പോഷകപ്രദവുമായ ഒരു പച്ചക്കറിയാണ് കത്തിരിക്ക, ശൈത്യകാല ഭക്ഷണത്തിൽ കത്തിരിക്ക ഉൾപ്പെടുത്തണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കത്തിരിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് ലവ്നീത് ബത്ര.
- കത്തിരിക്കയിൽ വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളും ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
- പൊള്ളൽ, അരിമ്പാറ, ഗ്യാസ്ട്രൈറ്റിസ്, സ്റ്റോമാറ്റിറ്റിസ്, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽനിന്നും ശമനം നേടാൻ കത്തിരിക്ക സഹായിക്കും.
- കത്തിരിക്കയിൽ നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
- ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ തലച്ചോറിന്റെ ഓർമശക്തി വർദ്ധിക്കുന്നു. ഫ്രീ റാഡിക്കൽ കോശങ്ങളെ നശിപ്പിക്കുന്നതിന് വിരുദ്ധമായി കോശങ്ങളെ സംരക്ഷിച്ച് ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നു. കത്തിരിക്കയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് ബ്രെയിൻ ട്യൂമർ ഒഴിവാക്കാനുള്ള കഴിവുമുണ്ട്.
- ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ എന്നിവർക്ക് കത്തിരിക്ക നല്ലതാണ്. പ്രീ-മെൻസ്ട്രൽ സിൻഡ്രോം, അമെനോറിയ, ആന്റിനേറ്റൽ അനീമിയ എന്നിവയെ നേരിടാൻ കത്തിരിക്കയ്ക്ക് കഴിയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദഹനത്തെ സഹായിക്കും, രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തും; ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ