Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പച്ചവെളളം കുടിച്ച് മടുത്തോ? രുചികരമായ ഈ പാനീയം പരീക്ഷിച്ചു നോക്കൂ

വെളളം കുടിക്കുന്നതിൽ മടുപ്പുണ്ടെങ്കിലോ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിലോ, രുചിയും സുഗന്ധവും വർധിപ്പിക്കുന്നതിന് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളോ ഔഷധസസ്യങ്ങളോ അതിൽ ചേർക്കുക

water, health, ie malayalam

ശരീരത്തിന്റെ ആവശ്യമനുസരിച്ച് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തോടെയിരിക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. ധാരാളം വെളളം കുടിക്കുന്നതുകൊണ്ട് ഒട്ടനവധി നേട്ടങ്ങളുണ്ട്. മെറ്റബോളിക് നിരക്കും രക്തസമ്മർദ്ദത്തിന്റെ തോതും നിലനിർത്താൻ സഹായിക്കും. പക്ഷേ, ചിലപ്പോഴൊക്കെ പ്ലെയിൻ വാട്ടർ കുടിക്കുന്നത് ബോറടിപ്പിക്കും.

Read More: വർക്ക് ഫ്രം ഹോമിനിടയിൽ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്‌സുകൾ

ഫംഗ്ഷണൽ ട്രെയിനിങ് കോച്ച് വിജയ് മേനോൻ ഇതിനൊരു ട്രിക്ക് നിർദേശിച്ചു, ഇതിലൂടെ നിങ്ങൾക്ക് ആവശ്യത്തിനുളള വെളളം കിട്ടും. ”പ്രായപൂർത്തിയായ മനുഷ്യശരീരത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും വെള്ളത്താൽ നിർമ്മിച്ചതാണ്. നിങ്ങളുടെ ടിഷ്യൂകളും അവയവങ്ങളും പ്രധാനമായും വെള്ളത്തിൽ നിന്നാണ് നിർമ്മിച്ചതെന്ന് നിങ്ങൾക്കറിയാമോ?. വെളളം കുടിക്കുന്നതിൽ മടുപ്പുണ്ടെങ്കിലോ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിലോ, രുചിയും സുഗന്ധവും വർധിപ്പിക്കുന്നതിന് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളോ ഔഷധസസ്യങ്ങളോ അതിൽ ചേർക്കുക,” അദ്ദേഹം നിർദേശിച്ചു.

ചേരുവകൾ

  • നാരങ്ങ
  • ഇഞ്ചി
  • പുതിന ഇല
  • കുരുമുളക്
  • കല്ലുപ്പ്

ഒരു ബോട്ടിൽ നിറയെ വെളളമെടുക്കുക. അതിലേക്ക് ഇതെല്ലാം ചേർക്കുക. കുറച്ച് നേരം വയ്ക്കുക. എല്ലാം മിക്സ് ആയി കഴിയുമ്പോൾ ആവശ്യാനുസരണം കുടിക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Bored of drinking plain water make this tasty drink now515870

Next Story
റിമിയും സ്വാസികയും തടി കുറച്ചതിങ്ങനെ; പരിചയപ്പെടാം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്intermittent fasting, intermittent fasting diet plan, intermittent fasting diet plan 16/8, intermittent fasting diet, intermittent fasting rules, intermittent fasting food list, intermittent fasting schedule, intermittent fasting for beginners, intermittent fasting guide, intermittent fasting meal plan, ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com