scorecardresearch

അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിലെ അയണിന്റെ അളവ് കൂട്ടുന്നതിനുളള പരിഹാര മാർഗ്ഗങ്ങൾ വീട്ടിൽ തന്നെയുണ്ട്

അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് ഒരാളുടെ ശരീരത്തെ ദുർബലമാക്കുകയും ഇരുമ്പുസത്ത് അഥവാ അയണിന്റെ കുറവുണ്ടാക്കുകയും ചെയ്യും, ഇത് പിന്നീടുളള നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അയണിന്റെ കുറവ് വിളർച്ചയ്ക്കും കാരണമാകും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ “ചുവന്ന രക്താണുക്കളുടെ എണ്ണമോ അവയുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷിയോ ഫിസിയോളജിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല, പ്രായം, ലിംഗം, ഉയരം, പുകവലി, ഗർഭധാരണം എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.”

യുണിസെഫിന്റെ കണക്കനുസരിച്ച്, ലോകത്തിൽ 10-19 വയസിനിടയിൽ പ്രായമുള്ളർ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് – 1.2 ബില്യനിൽ 243 ദശലക്ഷം. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്ന് ഇവരാണ്. ഇന്ത്യയിൽ 15-19 വയസ്സിനിടയിലുള്ള 56 ശതമാനം പെൺകുട്ടികളും 30 ശതമാനം ആൺകുട്ടികളിലും വിളർച്ച ബാധിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളുന്നത് അത്യാവശ്യമാണ്.

ശരീരത്തിലെ അയണിന്റെ അളവ് കൂട്ടുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പ പരിഹാരങ്ങളെക്കുറിച്ച് ഡോ.ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാമിൽ പറയുകയുണ്ടായി.

കറുത്ത എളള്

അയൺ, കോപ്പർ, സിങ്ക്, സെലിനിയം, വിറ്റാമിൻ ബി 6, ഇ, ഫോളേറ്റ് എന്നിവ ഇതിൽ നിറയെ അടങ്ങിയിട്ടുണ്ട്. കറുത്ത എളള് ഉപയോഗിച്ച് ലഡു തയ്യാറാക്കാവുന്നതാണ്. എളള് എണ്ണയിൽ വറുത്തെടുത്തശേഷം തേനും നെയ്യും ചേർത്ത് കുഴച്ച് ഉരുളകളാക്കുക. ശരീരത്തിൽ അയണിന്റെ അളവ് വർധിപ്പിക്കുന്നതിന് പതിവായി ഈ പോഷക ലഡു കഴിക്കാവുന്നതാണ്.

ഈന്തപ്പഴവും ഉണക്കമുന്തിരിയും

ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ എ, സി എന്നിവയാൽ സമൃദ്ധമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. രണ്ടോ മൂന്നോ ഈന്തപ്പഴവും ഒരു ടേബിൾ സ്പൂൾ ഉണക്കമുന്തിരിയും ലഘുഭക്ഷണമായി അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഊർജവും അയണിന്റെ അളവും വർധിപ്പിക്കും.

Read More: സ്‌ട്രോബെറി കഴിക്കാം, ഗുണങ്ങളേറെ

ബീട്രൂറ്റും കാരറ്റും

ബീട്രൂറ്റിലും കാരറ്റിലും ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ജ്യൂസാക്കി എല്ലാ ദിവസവും രാവിലെ കുടിക്കാവുന്നതാണ്. ജ്യൂസിൽ ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർക്കാവുന്നതാണ്. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്നു.

വീറ്റ്ഗ്രാസ്

വിറ്റാമിൻ കെ, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ വിറ്റാമിൻ സി എന്നിവയുടെ പല സ്രോതസ്സുകളും ഇതിലുണ്ട്. ദിവസവും രാവിലെ ഒരു ടീസ്പൂൺ കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യും.

മുരിങ്ങയില

മുരിങ്ങ ഇലകളിൽ ധാരാളം ഇരുമ്പ്, വിറ്റാമിൻ എ, സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 1 ടീസ്പൂൺ മുരിങ്ങ ഇലപ്പൊടി വെറും വയറ്റിൽ കഴിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Boost your iron levels with these natural remedies

Best of Express