/indian-express-malayalam/media/media_files/2026/01/29/eggs-2026-01-29-16-48-05.jpg)
Image Source: Freepik
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് മുട്ടയാണ്. ഏതു പ്രായക്കാർക്കും ഒരുപോലെ ഗുണകരമായ മുട്ട, പ്രോട്ടീന്റെ കലവറയാണ്. എന്നാൽ മുട്ട പുഴുങ്ങി കഴിക്കുന്നതാണോ അതോ ഓംലെറ്റ് ആക്കി കഴിക്കുന്നതാണോ കൂടുതൽ ഗുണകരം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാം.
Also Read: ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രോട്ടീന്റെ അളവ്
പുഴുങ്ങിയ മുട്ടയായാലും ഓംലെറ്റായാലും അതിലെ പ്രോട്ടീന്റെ അളവിൽ വലിയ മാറ്റം വരുന്നില്ല. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഓംലെറ്റ് ഉണ്ടാക്കുമ്പോൾ നാം ചേർക്കുന്ന പാലും ചീസും മറ്റും പ്രോട്ടീന്റെ അളവ് നേരിയ തോതിൽ വർധിപ്പിക്കാൻ സഹായിച്ചേക്കാം. എങ്കിലും സ്വാഭാവികമായ പ്രോട്ടീൻ ലഭിക്കാൻ പുഴുങ്ങിയ മുട്ട തന്നെയാണ് ഉത്തമം.
Also Read: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?
കാലറിയും ശരീരഭാരവും
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകം കാലറിയാണ്. ഇവിടെയാണ് പുഴുങ്ങിയ മുട്ടയും ഓംലെറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രകടമാകുന്നത്. അധികമായി എണ്ണയോ വെണ്ണയോ ചേർക്കാത്തതിനാൽ പുഴുങ്ങിയ മുട്ടയിൽ കാലറി വളരെ കുറവാണ്. ഇത് വിശപ്പിനെ നിയന്ത്രിക്കാനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു. ഓംലെറ്റ് തയ്യാറാക്കുമ്പോൾ എണ്ണയോ ബട്ടറോ ഉപയോഗിക്കുന്നത് കാലറി വർധിപ്പിക്കുന്നു. എന്നാൽ എണ്ണയുടെ അളവ് കുറച്ച് ധാരാളം പച്ചക്കറികൾ (സവാള, തക്കാളി തുടങ്ങിയവ) ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റ് നാരുകളാൽ സമ്പന്നവും പോഷകപ്രദവുമാണ്.
Also Read: രാത്രിയിൽ തൈര് കഴിക്കാമോ? നമ്മൾ വിശ്വസിക്കുന്ന 7 തെറ്റായ കാര്യങ്ങൾ
ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
നിങ്ങളുടെ ലക്ഷ്യം കർശനമായ കാലറി നിയന്ത്രണമാണെങ്കിൽ പുഴുങ്ങിയ മുട്ട തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിൽ കൊഴുപ്പ് കുറവാണെന്നു മാത്രമല്ല, പോഷകങ്ങൾ കൃത്യമായ അളവിൽ ശരീരത്തിന് ലഭിക്കുകയും ചെയ്യും. എന്നാൽ ഭക്ഷണത്തിൽ വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് പച്ചക്കറികൾ ചേർത്ത് കുറഞ്ഞ എണ്ണയിൽ തയ്യാറാക്കിയ ഓംലെറ്റും ശീലമാക്കാം. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാതെ കഴിക്കുന്നത് വൈറ്റമിൻ ഡി, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാചകം ചെയ്യുന്ന രീതിയാണ് മുട്ടയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. അമിതമായി എണ്ണയും ചീസും ചേർക്കാതെ കഴിച്ചാൽ മുട്ട ഏതു രൂപത്തിലും നിങ്ങളുടെ ആരോഗ്യത്തിന് കരുത്തേകും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൂടുതൽ തവണ മൂത്രമൊഴിക്കുക, തണുപ്പ് അനുഭവപ്പെടുക: വണ്ണം കുറയുമ്പോൾ ശരീരം കാണിക്കുന്ന 'വിചിത്രമായ' ലക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us