scorecardresearch

ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?

തുടർച്ചയായി രക്തത്തിലെ പഞ്ചസാര ഉയർന്നു നിൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

തുടർച്ചയായി രക്തത്തിലെ പഞ്ചസാര ഉയർന്നു നിൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

author-image
Health Desk
New Update
Insulin

Image Source: Freepik

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൃത്യമായി ഇൻസുലിൻ എടുത്തിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകാത്ത അവസ്ഥ. ഇതിന്റെ പ്രധാന കാരണം 'ഇൻസുലിൻ റെസിസ്റ്റൻസ്' എന്ന അവസ്ഥയാണ്. ശരീരകോശങ്ങൾ ഇൻസുലിനോട് ശരിയായ രീതിയിൽ പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇതുമൂലം രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്ത് ഊർജമാക്കി മാറ്റാൻ ശരീരത്തിന് സാധിക്കാതെ വരുന്നു.

Advertisment

Also Read: അത്താഴം വൈകിയാൽ എന്ത് സംഭവിക്കും? രാത്രിഭക്ഷണം എപ്പോൾ കഴിക്കണം?

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

രക്തത്തിലെ പഞ്ചസാര ഉയർന്നുതന്നെ നിൽക്കാൻ പ്രധാനമായും ചില കാരണങ്ങളുണ്ടാകാം. ഒരേ സ്ഥലത്തുതന്നെ സ്ഥിരമായി ഇൻസുലിൻ കുത്തിവയ്ക്കുന്നത് കോശങ്ങളിൽ തടിപ്പുകൾ ഉണ്ടാക്കാൻ കാരണമാകും. ഇത് ഇൻസുലിൻ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുന്നു. കാലാവധി കഴിഞ്ഞതോ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ ആയ ഇൻസുലിൻ ഉപയോഗിക്കുന്നത് ഫലം നൽകില്ല. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

അമിതമായ സ്ട്രെസ്, മറ്റ് ശാരീരിക അസുഖങ്ങൾ, സ്റ്റിറോയിഡുകൾ പോലുള്ള ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കാം. പുലർച്ചെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം രാവിലെ എഴുന്നേൽക്കുമ്പോൾ പഞ്ചസാരയുടെ അളവ് കൂടുതലായി കാണപ്പെടാറുണ്ട്.

Also Read: മലബന്ധം അകറ്റാനും ഹൃദയാരോഗ്യത്തിനും; ദിവസവും 10 ഉണക്കമുന്തിരി കഴിച്ചു തുടങ്ങാം

പ്രതിരോധ മാർഗങ്ങൾ

കുത്തിവെക്കുന്ന സ്ഥലം മാറ്റുക: ഇൻസുലിൻ എടുക്കുന്ന സ്ഥലം ഓരോ തവണയും മാറ്റാൻ ശ്രദ്ധിക്കുക. ഇത് മരുന്ന് വേഗത്തിൽ ശരീരത്തിൽ പിടിക്കാൻ സഹായിക്കും.

വ്യായാമം ശീലമാക്കുക: കൃത്യമായ ശാരീരിക അധ്വാനം ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും കോശങ്ങൾ ഇൻസുലിനോട് വേഗത്തിൽ പ്രതികരിക്കാനും സഹായിക്കും.

ഭക്ഷണനിയന്ത്രണം: നാരുകൾ അടങ്ങിയതും കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ളതുമായ സമീകൃതാഹാരം ശീലമാക്കുക.

സമ്മർദം കുറയ്ക്കുക: യോഗ, ധ്യാനം എന്നിവയിലൂടെ മാനസിക സമ്മർദം നിയന്ത്രിക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

Also Read: കരുത്തുറ്റ ഹൃദയം വേണോ? ഈ ഒരു കാര്യം പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ

ഡോക്ടറുടെ നിർദേശം തേടുക: പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലെങ്കിൽ സ്വയം മരുന്നിൽ മാറ്റം വരുത്താതെ ഡോക്ടറെ കണ്ട് ഇൻസുലിന്റെ ഡോസ് പുനർനിർണ്ണയിക്കുക.

തുടർച്ചയായി രക്തത്തിലെ പഞ്ചസാര ഉയർന്നു നിൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ കൃത്യമായ പരിശോധനകളും വിദഗ്ദ്ധ ഉപദേശവും തേടാൻ മറക്കരുത്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: