scorecardresearch
Latest News

ബ്ലാക്ക് ടീ, ഗ്രീൻ ടീ, വൈറ്റ് ടീ: ആരോഗ്യ ഗുണങ്ങൾ അറിയാം

രസകരമെന്നു പറയട്ടെ, ഇവയെല്ലാം ഒരേ ചെടിയിൽ നിന്നാണ് വരുന്നത്, കാമെലിയ സിനെൻസിസ്. ഉൽപാദന പ്രക്രിയയെ ആശ്രയിച്ച് മൂന്ന് ഇനങ്ങളായി ഇവയെ തരംതിരിക്കുന്നു.

Black tea, green tea, white tea, black tea vs green tea vs white tea, Camellia sinensis, matcha, english breakfast tea, health, lifestyle, indian express health, indian express lifestyle. indian express
ഗ്രീൻ ​ടീ

വിപണിയിൽനിന്നു പല തരം ചായ ലഭിക്കും. ഏത് തിരഞ്ഞെടുക്കണം എന്ന സംശയം പലർക്കും ഉണ്ടാകാം. ചായ പ്രധാനമായി മൂന്നു ഇനങ്ങളായി തിരിച്ചിരിക്കുന്നു. ബ്ലാക്ക്, ഗ്രീൻ, വൈറ്റ് (ടീ). മറ്റെല്ലാം അവയുടെ ഉപവിഭാഗമാണ്. രസകരമെന്നു പറയട്ടെ, ഇവയെല്ലാം ഒരേ ചെടിയിൽ നിന്നാണ് വരുന്നത്, കാമെലിയ സിനെൻസിസ്. ഉൽപാദന പ്രക്രിയയെ ആശ്രയിച്ച് മൂന്ന് ഇനങ്ങളായി തരംതിരിച്ചിരിക്കുന്നു.

ഓരോ തരം ചായയെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചുമറിയാം

ബ്ലാക്ക് ടീ: ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീ, എർൾ ഗ്രേ അടങ്ങിയ ബ്ലാക്ക് ടീ പൂർണ്ണമായും ഓക്സിഡൈസ് ചെയ്തതാണ്. വാടിപ്പോകുക, റോൾ ചെയ്യുക, ഓക്സിഡേഷൻ, ഉണങ്ങുക എന്നിങ്ങനെ നാല് പ്രധാന പ്രക്രിയകളാണ് ഇതിന്റെ ഉൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ബ്ലാക്ക് ടീ (കട്ടൻ ചായ)യുടെ ആരോഗ്യ ഗുണങ്ങൾ

മൂന്ന് വിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന കഫീൻ സാന്ദ്രതയാണ് ബ്ലാക്ക് ടീയിലുള്ളത്. അതിനാൽ ഊർജ്ജം നൽകുന്നതിന് ഇവ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, സ്‌ട്രോക്ക്, ഹൃദയ സ്തംഭനം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ഗുണങ്ങളും ബ്ലാക്ക് ടീയിലുണ്ട്.

കട്ടൻ ചായയുടെ ഉപഭോഗം മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ അളവ്, ട്രൈഗ്ലിസറൈഡ് അളവ്, എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് എന്നിവയിൽ കുറവുണ്ടാക്കുന്നു. ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കുന്നു. നവി മുംബൈയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് സ്വാതി ഭൂഷൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കട്ടൻ ചായയുടെയും ഗ്രീൻ ടീയുടെയും ഉപഭോഗം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണസാധ്യത നാല് ശതമാനവും സ്ട്രോക്കിനുള്ള സാധ്യത നാല് ശതമാനവും മൊത്തത്തിലുള്ള മരണസാധ്യത 1.5 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് മറ്റൊരു പഠനത്തിൽ കണ്ടെത്തിയതായി അവർ പറഞ്ഞു. “ബ്ലാക്ക് ടീ വായിലെ കാൻസറിനെതിരെയും സംരക്ഷണം നൽകുന്നു,”സ്വാതി പറയുന്നു.

ഗ്രീൻ ടീ: ഗ്രീൻ ടീ ഓക്സിഡൈസ് ചെയ്യപ്പെടാത്തതാണ്. വിളവെടുപ്പിനു ശേഷം ഇലകൾ ചട്ടിയിൽ വറുക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നു. തുടർന്ന് ഉരുട്ടി ഉണക്കുക. ഗ്രീൻ ടീയുടെ ചില ഇനങ്ങളിൽ മാച്ചയും സെഞ്ചയും ഉൾപ്പെടുന്നു.

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ

ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ വീക്കം തടയാൻ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ശരീര ഉപാപചയവും മെച്ചപ്പെടുത്തുന്ന ഇവ വായ്‌നാറ്റം തടയാൻ സഹായിക്കും. എൻഡോമെട്രിയൽ ക്യാൻസറിനുള്ള സാധ്യതയും കുറയ്ക്കുന്നു.

“ഗ്രീൻ ടീയിൽ പ്രധാനമായും കാറ്റെച്ചിനുകൾ ഫിനോളിക് സംയുക്തങ്ങളായും ചില അളവിലുള്ള ഫ്ലേവനോയ്ഡുകളും ഫിനോളിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ പോളിഫെനോളുകൾ ആന്റിമൈക്രോബയൽ, ഡിസ്ഇൻഫ്ലക്റ്റന്റ്, ഡിയോഡറന്റ് ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ, വായ്നാറ്റം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും തെളിയിച്ചിട്ടുണ്ട്,” സ്വാതി കൂട്ടിച്ചേർത്തു.

വൈറ്റ് ടീ: സംസ്കരണം ഏറ്റവും കുറവ് വൈറ്റ് ടീയിലാണ്. ഇതിന്റെ ഉൽപാദന പ്രക്രിയയിൽ നേരിയ ഓക്‌സിഡേഷൻ ഉൾപ്പെടുന്നു. സിൽവർ നീഡിൽ വൈറ്റ് പിയോണി എന്നിവയാണ് ജനപ്രിയ വൈറ്റ് ടീ. വൈറ്റ് ടീ ​​ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. വെള്ളം ചൂടുള്ളതായിരിക്കണം, പക്ഷേ തിളപ്പിക്കരുത്. അതുപോലെ ഇലകൾക്ക് ഒരു മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം അതിൽ ഇടുക. കൂടുതൽ നേരം ഉയർന്ന ഊഷ്മാവിൽ പാകം ചെയ്താൽ അതിന് കയ്പേറും ” വിദഗ്ധൻ പറയുന്നു.

വൈറ്റ് ടീയുടെ ആരോഗ്യ ഗുണങ്ങൾ

ഓസ്റ്റിയോപൊറോസിസിൽ നിന്ന് സംരക്ഷണം നൽകൽ, മ്യൂട്ടേഷൻ തടയൽ, ട്യൂമർ രൂപീകരണം തടയൽ എന്നിവ പോലെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ വൈറ്റ് ടീയ്ക്ക് ഉണ്ട്. ഇത് പുതുതായി വളർന്ന മുകുളങ്ങളിൽ നിന്നും കാമെലിയ സിനെൻസിസ് എന്ന ചെടിയുടെ ഇളം ഇലകളിൽ നിന്നുമാണ്. നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കാൻ കഴിവുള്ള കാറ്റെച്ചിനുകൾ എന്ന പോളിഫെനോളുകളുടെ ഗണ്യമായ അളവുകൾ ഇതിൽ ഉണ്ട്.

ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

മൂന്ന് ചായകളിലും എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉണർവ്, ശ്രദ്ധ, മെമ്മറി, വൈജ്ഞാനിക പ്രകടനം എന്നിവ മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ദീർഘകാല ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാൻ അവ സ്ഥിരമായി കുടിക്കണം, വിദഗ്ധ നിർദ്ദേശിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Black or green or white tea find out the benefits