scorecardresearch

വെജിറ്റേറിയനിലേക്ക് മാറിയ ആദ്യ വർഷം കഠിനമായിരുന്നു, ശരീരഭാരം ഒരുപാട് കൂടി: ഭൂമി പട്നേക്കറുടെ വെളിപ്പെടുത്തൽ

2020-ൽ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറിയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് താരം ഇപ്പോൾ മനസ് തുറന്നിരിക്കുന്നത്

2020-ൽ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറിയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് താരം ഇപ്പോൾ മനസ് തുറന്നിരിക്കുന്നത്

author-image
Health Desk
New Update
bhumi pednekar

ഭൂമി പട്നേക്കർ

സെലിബ്രിറ്റികൾ, ആരോഗ്യ പ്രേമികൾ എന്നിവർക്കിടയിൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. ആരോഗ്യത്തിനും ദീർഘായുസിനും ഇവയുടെ ഗുണങ്ങൾ കണക്കിലെടുത്ത് ആളുകൾ അത്തരം ഭക്ഷണക്രമങ്ങൾ നല്ലതാണെന്ന് വാദിക്കുന്നു. ബോളിവുഡ് താരംഭൂമി പട്നേക്കറും ഈ മാറ്റം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. 2020 ൽ നടി സസ്യാഹാര ജീവിതശൈലി സ്വീകരിച്ചു.

Advertisment

2020-ൽ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറിയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് താരം ഇപ്പോൾ മനസ് തുറന്നിരിക്കുന്നത്. സസ്യാഹാരത്തിലേക്ക് മാറിയ ആദ്യ വർഷം തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നും ഈ കാലയളവിൽ അമിതമായി ശരീരഭാരം കൂടിയെന്നും ഭൂമി വെളിപ്പെടുത്തി.

Also Read: 3 മാസത്തിനുള്ളിൽ 20 കിലോ കുറയ്ക്കണോ? ഫിറ്റ്‌നസ് ട്രെയിനറുടെ 10 നിയമങ്ങൾ

സോഹ അലി ഖാൻ അവതാരകയായ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്‌കാസ്റ്റിലാണ് ഭൂമി തന്റെ ഡയറ്റ് വിശേഷങ്ങൾ പങ്കുവെച്ചത്. "സസ്യാഹാരത്തിലേക്ക് മാറിയ ആദ്യ വർഷം ശരിക്കും കഠിനമായിരുന്നു. ഭക്ഷണക്രമം എങ്ങനെ സന്തുലിതമാക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഇത് കാരണം ശരീരഭാരം ഒരുപാട് കൂടി. കോട്ടേജ് ചീസും മറ്റ് പാലുൽപ്പന്നങ്ങളും അമിതമായി കഴിച്ചിരുന്നു. പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കാനായി ഇവയെ അമിതമായി ആശ്രയിച്ചത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്," ഭൂമി പറഞ്ഞു.

തുടക്കത്തിൽ ഒരു ദിവസം 120 ഗ്രാം വരെ പ്രോട്ടീൻ കഴിച്ചിരുന്നുവെന്നും എന്നാൽ അത് തന്റെ ശരീരത്തിന് ഇണങ്ങുന്നതല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും താരം പറഞ്ഞു. നിലവിൽ 60 ഗ്രാം പ്രോട്ടീനാണ് താൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പനീർ, ബ്രൊക്കോളി, ചിയ സീഡ്‌സ് എന്നിവയാണ് പ്രധാനമായും പ്രോട്ടീനായി ഉപയോഗിക്കുന്നത്. വ്യായാമം ചെയ്യുന്ന സമയങ്ങളിൽ പ്രോട്ടീൻ ഷേക്കും കുടിക്കാറുണ്ട്.

Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

മാറ്റത്തിന് കാരണം പരിസ്ഥിതി സ്നേഹം 

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ഭൂമി, ലോക്ക്ഡൗൺ കാലത്താണ് പൂർണമായും സസ്യാഹാരത്തിലേക്ക് മാറാൻ തീരുമാനിച്ചത്. മൃഗങ്ങളോടുള്ള സ്നേഹവും സുസ്ഥിരമായ ജീവിതശൈലി പിന്തുടരണമെന്ന ആഗ്രഹവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും താരം വ്യക്തമാക്കി.

Also Read: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

നേരത്തെ തന്റെ ആദ്യ ചിത്രമായ 'ദം ലഗാ കെ ഹൈഷ'യ്ക്ക് വേണ്ടി 30 കിലോയോളം ഭാരം കൂട്ടിയ ഭൂമി പട്നേക്കർ, പിന്നീട് കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും 35 കിലോയോളം കുറച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: