scorecardresearch

തണ്ണിമത്തൻ കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഇതാണ്

രാത്രിയിലോ ഉച്ചഭക്ഷണത്തിനൊപ്പമോ കഴിക്കരുത്

water lemon, food, health, ie malayalam
Watermelon inflows increase in Navi Mumbai Apmc market. Express photo by Narendra Vaskar ,navi mmumbai15/03/2021

മാമ്പഴം, തണ്ണിമത്തൻ ഇവയൊക്കെ വേനൽക്കാലത്ത് ആസ്വദിക്കാൻ പറ്റിയ പഴങ്ങളാണ്. വേനൽക്കാല ചൂടിൽനിന്നും ശരീരത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും തണ്ണിമത്തൻ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളും തണ്ണിമത്തനിൽ നിറഞ്ഞിരിക്കുന്നു.

ഒന്നിലധികം ആരോഗ്യ ഗുണങ്ങളുള്ളതിനാൽ തണ്ണിമത്തൻ വേനൽക്കാല പഴങ്ങളുടെ ഭാഗമാക്കണമെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്സർ പറയുന്നു. “ഇതിൽ 90 ശതമാനത്തിലധികം വെള്ളമാണ്, വിറ്റാമിൻ സി, എ, ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ്,” അവർ പറഞ്ഞു.

ആരോഗ്യ ഗുണങ്ങൾ

  • അമിത ദാഹം ശമിപ്പിക്കുന്നു
  • ക്ഷീണം അകറ്റുന്നു
  • ശരീരത്തിലെ ചൂടു കൊണ്ടുണ്ടാകുന്ന തടിപ്പുകൾ അകറ്റാൻ സഹായിക്കുന്നു
  • മൂത്രമൊഴിക്കുമ്പോഴുള്ള വേദന ശമിപ്പിക്കുന്നു
  • മൂത്രാശയ അണുബാധയെ നീക്കുന്നു

തണ്ണിമത്തൻ വിത്തും ഗുണകരമാണ്. അവ തണുപ്പിക്കുന്നതും ഡൈയൂററ്റിക്, പോഷകഗുണമുള്ളതുമാണെന്ന് ഡോ.ഭാവ്സർ പറഞ്ഞു.

തണ്ണിമത്തൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം

മിതമായ അളവിൽ തണ്ണിമത്തൻ കഴിക്കണമെന്ന് ഡോ.ഭാവ്സർ നിർദേശിച്ചു. “മിതമായി കഴിക്കുക, ഒരിക്കലും അമിതമാകരുത്, മറിച്ചായാൽ തീർച്ചയായും വയറുവേദനയും വയറിൽ മറ്റു അസ്വസ്ഥതകളും ഉണ്ടാക്കും,” അവർ പറഞ്ഞു. ഭക്ഷണത്തോടൊപ്പം അല്ലാതെ തണ്ണിമത്തൻ മാത്രമായി കഴിക്കണമെന്നും അവർ നിർദേശിച്ചു.

കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം

ആയുർവേദ പ്രകാരം, തണ്ണിമത്തൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 10 മുതൽ 12 വരെ, പ്രഭാതഭക്ഷണമായി അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലാണ്. വൈകുന്നേരം 5 മണിക്ക് മുമ്പ് വൈകുന്നേരത്തെ ലഘുഭക്ഷണമായും കഴിക്കാം. രാത്രിയിലോ ഉച്ചഭക്ഷണത്തിനൊപ്പമോ കഴിക്കരുത്. പ്രമേഹരോഗികളും ദഹനപ്രശ്നങ്ങളുള്ള എല്ലാവരും തണ്ണിമത്തൻ ഒഴിവാക്കണമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈന്തപ്പഴം കഴിക്കുന്നതിനുള്ള മികച്ച സമയം ഏതാണ്?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best way and time to eat watermelon