scorecardresearch
Latest News

പഴങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട മൂന്നു പ്രധാന നിയമങ്ങൾ

പഴങ്ങൾ കഴിച്ചതുകൊണ്ടു മാത്രം കാര്യമില്ല, അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്

fruits, health, ie malayalam
പ്രതീകാത്മക ചിത്രം

ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതശൈലിയാണ്. പഴങ്ങൾ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ആവശ്യമായ ഊർജവും രോഗപ്രതിരോധശേഷിക്ക് വേണ്ട പോഷകങ്ങളും നൽകുന്നു. അവയിൽ വൈവിധ്യമാർന്ന വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്.

പഴങ്ങൾ കഴിച്ചതുകൊണ്ടു മാത്രം കാര്യമില്ല, അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഭക്ഷണക്രമം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ആരോഗ്യകരമായ ചില മാറ്റങ്ങൾ വരുത്താൻ നോക്കുന്നവർക്കും ഈ നിയമങ്ങൾ സഹായിക്കും. പോഷകമൂല്യവും ആരോഗ്യ ഗുണങ്ങളും നേടാൻ പഴങ്ങൾ കഴിക്കുന്നിതനുള്ള ശരിയായ മാർഗം ഇവയാണ്.

  1. പഴങ്ങൾ മുഴുവനായി കഴിക്കുക

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിനെക്കാൾ മുഴുവനായി കഴിക്കുക. ജ്യൂസാക്കി മാറ്റുമ്പോൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവ അവയിൽനിന്നും നീക്കം ചെയ്യുന്നു. ജ്യൂസ് പെട്ടെന്നു തന്നെ ആമാശയത്തിലേക്ക് എത്തുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിന് കാരണമാവുകയും ചെയ്യും. നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

  1. ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് നിർത്തുക

ഭക്ഷണശേഷം ഉടൻ പഴങ്ങൾ കഴിക്കുമ്പോൾ, മുമ്പ് കഴിച്ച ഭക്ഷണം വിഘടിക്കുന്നതിന് വേണ്ടത്ര സമയം ലഭിക്കില്ല. ആമാശയം കൂടുതൽ ആസിഡുകൾ ഉത്പാദിപ്പിക്കും. അതിലൂടെ പഴങ്ങൾ വേഗത്തിൽ വിഘടിക്കുകയും കൂടുതൽ അസിഡിറ്റി ആകുകയും അവയുടെ ആരോഗ്യകരമായ ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

  1. പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് കുറച്ച് നട്സ് കഴിക്കുക

കൊഴുപ്പിന്റെ ഉറവിടമായതിനാൽ പഴങ്ങൾ കഴിച്ചതിനെ തുടർന്നുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ വർധനവ് സന്തുലിതമാക്കാൻ നട്‌സ് സഹായിക്കും.

പഴങ്ങൾ കഴിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റുകളെക്കുറിച്ച് ഡോ.ഡിംപിൾ ജംഗ്‌ദ മുൻപ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

കനത്ത ഭക്ഷണത്തിന് ശേഷം ഒരിക്കലും പഴങ്ങൾ ഡെസർട്ടായി കഴിക്കരുത്

പഴങ്ങളുടെ ദഹനത്തിന് വെറും ഒരു മണിക്കൂർ മതിയാകും. അതുപോലെ, കട്ടിയുള്ള ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് ദഹിക്കാത്ത ഭക്ഷണത്തെ (ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ബീൻസ്, പച്ചക്കറികൾ, മാംസം) ചെറുകുടലിലേക്ക് തള്ളിവിടുകയും ദഹനക്കേട് വയറിളക്കം, ഗ്യാസ്, എന്നിവ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് രണ്ടു മണിക്കൂറിനുശേഷം പഴങ്ങൾ കഴിക്കുക. പഴങ്ങളാണ് ആദ്യം കഴിക്കുന്നതെങ്കിൽ കനത്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കുക.

”നിങ്ങൾ രാവിലെ 8 മണിക്കാണ് പഴങ്ങൾ കഴിക്കുന്നതെങ്കിൽ പ്രഭാതഭക്ഷണം രാവിലെ 9 മണിക്ക് കഴിക്കുക. ആദ്യം കട്ടിയുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ, പ്രഭാതഭക്ഷണത്തിന് രണ്ട് മണിക്കൂർ കഴിഞ്ഞ് പഴങ്ങൾ കഴിക്കുക,” അവർ പറഞ്ഞു.

അത്താഴത്തിന് പഴങ്ങൾ കഴിക്കരുത്

പഴങ്ങളിൽ സജീവമായ ആസിഡുകളും മൈക്രോബയൽ എൻസൈമുകളും ഉണ്ട്. ഫ്യൂമാരിക് ആസിഡ്, ടാർടാറിക് ആസിഡ്, ഓക്സാലിക് ആസിഡ്, ക്രിട്ടിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ശരീരത്തെ ഉണർത്തുകയും ഉറങ്ങാൻ ആവശ്യമായ മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാൽ സൂര്യാസ്തമയത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. നാലു മണിക്ക് വൈകുന്നേരത്തെ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുക.

ചില പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്

ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത മൂന്ന് തരം പഴങ്ങളുണ്ട്

  • ആപ്പിൾ, സരസഫലങ്ങൾ, ചെറി, പീർ
  • പപ്പായ, മാമ്പഴം, പീച്ച്, അവക്കാഡോ
  • ഓറഞ്ച്, നാരങ്ങ, ടാംഗറിൻ, ഗ്രേപ്ഫ്രൂട്സ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best way and time to consume fruits to reap the maximum health benefits

Best of Express