Latest News

ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

നീന്തൽ, നീണ്ട നടത്തം, വ്യായാമം എന്നിവ വേണ്ട

food, health, ie malayalam

വയറുനിറയെ ഭക്ഷണം കഴിച്ചാൽ ചിലർക്ക് ഉറങ്ങാൻ തോന്നാറുണ്ട്. എന്നാൽ ഇത് വേണ്ടെന്നാണ് ആയുർവേദം പറയുന്നത്. ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലർക്കും ഇതിനെക്കുറിച്ച് അറിയില്ല. ഭക്ഷണശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഡോ.ദിക്സ ഭാവ്സർ പറയുന്നത്.

ആയുർവേദപ്രകാരം ഭക്ഷണശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ

  1. ഉറക്കം
  2. വെള്ളം കുടിക്കുക
  3. സൂര്യപ്രകാശം കൊള്ളുക
  4. നീന്തൽ
  5. നീണ്ട നടത്തം
  6. വാഹനങ്ങളിൽ യാത്ര ചെയ്യുക
  7. വ്യായാമം
  8. പാടുക
  9. പഠിക്കുക
  10. കുളിക്കുക

ഭക്ഷണശേഷം ഉടൻ ഉറങ്ങരുത്

ആഹാരം കഴിച്ച ഉടൻ ഉറങ്ങരുത്. ഉറക്കം ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും ദഹനത്തെയും മന്ദഗതിയിലാക്കും. ആഹാരം കഴിച്ചയുടൻ ഉറങ്ങുന്നത് ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതിരിക്കാൻ ഇടയാക്കും.

വെള്ളം കുടിക്കരുത്

ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ശേഷമോ അല്ല, ഭക്ഷണത്തിനിടയിലാണ് വെള്ളം കുടിക്കേണ്ടതെന്നാണ് ആയുർവേദം പറയുന്നത്. ഭക്ഷണത്തിനു തൊട്ടു മുൻപ് വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഭക്ഷണശേഷം ഉടൻ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും.

സൂര്യപ്രകാശം ഏൽക്കരുത്

ഭക്ഷണം കഴിച്ചയുടൻ സൂര്യപ്രകാശം കൊള്ളരുത്. ഇത് ആമാശയം ഉൾപ്പെടെ ശരീരത്തിനുള്ളിലെ സുപ്രധാന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കും. ഇത് മെറ്റബോളിസത്തെ തടസ്സപ്പെടുത്തും.

നീന്തൽ, നീണ്ട നടത്തം, വ്യായാമം എന്നിവ വേണ്ട

ഇതെല്ലാം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ദഹനത്തിലൂടെ ശരീരത്തിനു ലഭിക്കേണ്ട പോഷകങ്ങൾ പൂർണമായി കിട്ടാതെ വരികയും ചെയ്യും. മാത്രമല്ല, അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.

ഭക്ഷണശേഷം ഉടൻ പഠിക്കരുത്

പഠിക്കുക, വായിക്കുക തുടങ്ങി മസ്തിഷ്കത്തെ നന്നായി ഉപയോഗിക്കേണ്ട ഏതൊരു പ്രവർത്തനവും ഭക്ഷണശേഷം ഒഴിവാക്കണം.

കുളിക്കരുത്

ആയുർവേദ പ്രകാരം ഓരോ പ്രവൃത്തിയും ചെയ്യുന്നതിന് ശരിയായ സമയമുണ്ട്. ഇതിനു വിപരീതമായി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണശേഷം രണ്ടു മണിക്കൂർ കഴിയാതെ കുളിക്കരുതെന്നാണ് പറയുന്നത്. ഭക്ഷണം ദഹിക്കാൻ ശരീരത്തിൽ നന്നായി രക്തയോട്ടം വേണം. കുളിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു.

Read More: തലേ ദിവസത്തെ ഭക്ഷണം കഴിക്കാമോ? ഇതാണ് ആയുർവേദം പറയുന്നത്

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Best to avoid all these things post meals

Next Story
രക്തസമ്മർദം തടയാൻ കടൽപായൽ, പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐcadalmin, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com