scorecardresearch

ആയുർവേദ പ്രകാരം ഉണരാനും വ്യായാമം ചെയ്യാനും ഭക്ഷണം കഴിക്കാനും അനുയോജ്യമായ സമയം

ചെറിയ അളവിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ആയുർവേദം പറയുന്നു

ചെറിയ അളവിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ആയുർവേദം പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ayurveda | Health | Health News

Representative Image

ആയുർവേദം പതിറ്റാണ്ടുകളായി മനുഷ്യ ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ആവശ്യമായ പല നിർദേശങ്ങളും നൽകുന്നുണ്ട്. ആയുർവേദം പറയുന്നതനുസരിച്ച് ജീവിക്കുന്നത് ഒരാളുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കും. ആയുർവേദ നിയമങ്ങൾ ഓരോന്നും നിങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Advertisment

ആയുർവേദ പ്രകാരം മനുഷ്യന്റെ ഓരോ പ്രവൃത്തിക്കും അനുയോജ്യമായ സമയമുണ്ട്. രാവിലെ ഉണരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമൊക്കെ അനുയോജ്യമായ സമയം ഏതെന്ന് ആയുർവേദം പറയുന്നുണ്ട്.

രാവിലെ ആറു മണിക്ക് മുൻപ്

ഉറക്കമുണരുന്നതിന് അനുയോജ്യമായ സമയം. ആറു മണിക്ക് മുൻപായി ഉണർന്ന് മലമൂത്രവിസർജനം നടത്തുക

Advertisment

6 മുതൽ 10 വരെ

വ്യായാമത്തിന് അനുയോജ്യമായ സമയം. ധ്യാനിക്കാനും വ്യായാമം ചെയ്യാനും അനുയോജ്യമായ സമയമാണ്.

10 മുതൽ 12 വരെ

ഭക്ഷണം കഴിക്കാനും ദിവസം ആരംഭിക്കാനും അനുയോജ്യമായ സമയം. ആയുർവേദം പ്രഭാതഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ചെറിയ അളവിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ ഉച്ചയ്ക്ക് 12.30-1.30 ആകുമ്പോഴേക്കും വിശപ്പ് അനുഭവപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ഉച്ചഭക്ഷണം പൂർത്തിയാക്കുന്നതാണ് നല്ലത്.

2 മുതൽ 6 വരെ

ദിനചര്യകളുമായി മുന്നോട്ടുപോകാൻ അനുയോജ്യമായ സമയം. ഹെർബൽ ചായ ഈ സമയത്ത് കുടിക്കുന്നത് നല്ലതാണ്.

6 മുതൽ 10 വരെ

വിശ്രമത്തിനും ദഹനത്തിനും അനുയോജ്യമായ സമയം. അത്താഴം സൂര്യാസ്തമയത്തോട് ഏറ്റവും അടുത്തായിരിക്കണം. ധ്യാനം, ചെറിയ നടത്തം തുടങ്ങിയവയാകാം. വിശ്രമിക്കാനായി തയ്യാറെടുക്കുക.

രാത്രി 10 മുതൽ പുലർച്ചെ 2 വരെ

ഉറങ്ങാനുള്ള സമയം. ഈ സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളിൽനിന്നും അകന്നു നിൽക്കുക.

പുലർച്ചെ 2 മുതൽ രാവിലെ 6 വരെ

ഈ ക്ലോക്കിന്റെ ആദ്യ പകുതി വിശ്രമിക്കാനായി വിനിയോഗിക്കുക. രണ്ടാം പകുതി രാവിലെ 5.30 മുതൽ 6 വരെ ഉണരാൻ ഏറ്റവും അനുയോജ്യമായ സമയം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: