/indian-express-malayalam/media/media_files/2025/11/26/coffee-2025-11-26-09-25-35.jpg)
Source: Freepik
കാപ്പി പലർക്കും ഒരു ദൈനംദിന ശീലം മാത്രമല്ല. ആശ്വാസവും, ഉന്മേഷവും നൽകുന്ന ഒന്നു കൂടിയാണ്. അതേസമയം, കാപ്പിക്ക് അതിന്റേതായ സമയ നിയമങ്ങളുമുണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ ഏതു സമയത്താണ് നിങ്ങൾ കാപ്പി കുടിക്കുന്നത് എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കുന്ന രീതി മാറിയേക്കാം.
കുടിക്കുന്ന അളവുപോലെ തന്നെ സമയവും പ്രധാനമാണെന്ന് ഗവേഷകർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നു. അപ്പോൾ, കാപ്പി കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? കാപ്പി എപ്പോഴാണ് ഏറ്റവും ഗുണം ചെയ്യുന്നതെന്നും, എപ്പോഴാണ് അത് ഒഴിവാക്കേണ്ടതെന്നും വിശദമായി അറിയാം.
Also Read: രാത്രിയിൽ വയറു നിറയെ ഭക്ഷണം കഴിക്കേണ്ട, ചെറിയ വിശപ്പോടെ ഉറങ്ങാം; അറിയാം ഗുണങ്ങൾ
കാപ്പി കുടിക്കാൻ ഏറ്റവും നല്ല സമയം
രാവിലെ കാപ്പി കുടിക്കുന്നത് ഒരു ശീലമാണ്, പക്ഷേ ആദ്യത്തെ കപ്പ് കുടിക്കാൻ ഏറ്റവും അനുയോജ്യമായ നിമിഷം എഴുന്നേറ്റ ഉടനെ അല്ല. യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച 2025 ലെ ഒരു ജേണൽ ലേഖനം അനുസരിച്ച്, കാപ്പി കുടിക്കുന്ന സമയം അതിന്റെ ആരോഗ്യ ഗുണങ്ങളെ മാറ്റിയേക്കാം. ഉണർന്നതിന് 1 മുതൽ 2 മണിക്കൂർ കഴിഞ്ഞ് ആദ്യത്തെ കപ്പ് കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക കോർട്ടിസോൾ താളവുമായി നന്നായി യോജിക്കുന്നു. ഇത് സമ്മർദ ഹോർമോണുകളെ അമിതമായി ഉത്തേജിപ്പിക്കാതെ ഉണർന്നിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. അതിനാൽതന്നെ, ഉറക്കം ഉണർന്നയുടനെ അല്ലാതെ 2 മണിക്കൂർ കഴിഞ്ഞ് കുടിക്കുക.
Also Read: മെലിയുകയാണോ ലക്ഷ്യം? ഈ 5 ഭക്ഷണങ്ങൾ ദിവസവും കഴിക്കണം
കാപ്പി കുടിക്കാൻ ഏറ്റവും മോശം സമയം
തെറ്റായ സമയത്ത് കാപ്പി കുടിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭക്ഷണത്തിനു തൊട്ടുപിന്നാലെ കാപ്പി കുടിക്കരുത്. കാപ്പിയും ചായയും ഭക്ഷണം കഴിച്ച ഉടനെ കുടിച്ചാൽ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം, പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തിന് തടസം നേരിട്ടേക്കാം. ഉച്ചകഴിഞ്ഞോ വൈകുന്നേരമോ കുടിക്കരുത്. ഉറക്കസമയത്തിന് 10 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ കഫീൻ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തിയേക്കാം.
Also Read: പ്രമേഹം, ചർമ്മാരോഗ്യം, ശരീരഭാരം കുറയ്ക്കൽ; പാവയ്ക്ക ജ്യൂസിന് ഇത്രയും ഗുണങ്ങളോ?
ഉറക്കസമയം 10 ​​മണിക്കൂർ മുമ്പെങ്കിലും, പ്രത്യേകിച്ച് 6 മണിക്കൂർ മുമ്പെങ്കിലും കഫീൻ ഒഴിവാക്കണം. വൈകുന്നേരം 4 മണിക്ക് ശേഷം കഫീൻ പൂർണമായും ഒഴിവാക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഒരു ദിവസം എത്ര കാപ്പി കുടിക്കാം
ആരോഗ്യമുള്ള മുതിർന്നവരിൽ ഭൂരിഭാഗവും പ്രതിദിനം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കുന്നത് സുരക്ഷിതമാണെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. ഏകദേശം 300 മില്ലിഗ്രാം കഫീൻ പ്രതിദിനം ശുപാർശ ചെയ്യുന്ന പരിധിക്കുള്ളിലാണ്. ശരാശരി, ഒരു കപ്പ് ബ്രൂഡ് കാപ്പിയിൽ ഏകദേശം 95 മുതൽ 100 ​​മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്, അതായത് നാല് കപ്പുകൾ ഈ അളവിന് ഏകദേശം തുല്യമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 20 ​​ഇഡ്ഡലിയോ 10 ദോശയോ കഴിച്ചിരുന്നപോലെ; ശരീരഭാരം കുറയ്ക്കാൻ ചെയ്തത് ഇതൊക്കെ: തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us