പ്രണയം കൂടുതല്‍ ആസ്വാദ്യകരമാകുന്നതു നാല്‍പ്പതുകളിലാണെന്നാണു പൊതുവെ പറയാറുള്ളത്. പ്രണയം മാത്രമല്ല, ലൈംഗികതയും ഏറ്റവും ആസ്വാദ്യകരമാകുന്നത് 40 വയസിനു ശേഷമെന്നു പഠനങ്ങള്‍. 40 വയസ് കഴിയുമ്പോള്‍ ലൈംഗിക ജീവിതം കൂടുതല്‍ സന്തോഷവും ആസ്വാദ്യകരവും ആകുന്നുവെന്നാണ് കനേഡിയൻ സ്വദേശികളായ 2,400 പേരില്‍ നടത്തിയ സര്‍വേയിൽ വ്യക്തമായത്. 40 നും 59 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.

പ്രായമാകും തോറും ലൈംഗിക ജീവിതത്തില്‍ വിരക്തിയുണ്ടാകുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിചാരം. പ്രായമായാല്‍ സന്തോഷത്തോടെ സെക്‌സിൽ ഏർപ്പെടാൻ സാധിക്കില്ലെന്നും അതിനു വലിയ പ്രാധാന്യമില്ലെന്നും പൊതു വിലയിരുത്തലുണ്ട്. എന്നാല്‍, അത് തെറ്റാണെന്നും 40 വയസ് കഴിഞ്ഞവരില്‍ ലൈംഗികതയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ‘ലൈംഗിക ജീവിതവും ബന്ധങ്ങളും’ എന്ന വിഷയത്തില്‍ കാനഡയിലെ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന റോബിന്‍ മില്‍ഹൂസണ്‍ പറയുന്നു.

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

മധ്യവയസ്‌കരായ ഭൂരിഭാഗം കനേഡിയക്കാരും ലൈംഗിക ജീവിതം സംതൃപ്തമാണെന്നും വളരെ ഊര്‍ജസ്വലമായി ലൈംഗിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണെന്നും പഠനത്തിൽ വ്യക്തമായതായി മില്‍ഹൂസണ്‍ പറഞ്ഞു. പ്രായമാകും തോറും ലൈംഗിക ചോദന കുറയില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. 65 ശതമാനം പേരും തങ്ങൾ അവസാനമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതും വളരെ സംതൃപ്തിയോടെയാണെന്ന് സര്‍വേയില്‍ വ്യക്തമായതായി പഠനത്തിൽ പറയുന്നു.

പ്രായമാകും തോറും സെക്‌സിനോടുള്ള താല്‍പ്പര്യം വര്‍ധിക്കും. സെക്‌സില്‍ ഏര്‍പ്പെടുന്നതിനായി ലൂബ്രികന്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രായമാകും തോറും വര്‍ധിക്കുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. 55 നും 59 നും വയസിനിടയിലുളള 22 ശതമാനം പുരുഷന്‍മാര്‍ അവസാന സെക്‌സില്‍ ലൂബ്രികന്റ് ഉപയോഗിച്ചവരാണ്. സ്ത്രീകളാകട്ടെ 26 ശതമാനവും അവസാന സെക്‌സില്‍ ലൂബ്രികന്റ് ഉപയോഗിച്ചിട്ടുണ്ട്.
വിവാഹിതരായ പുരുഷന്‍മാരാണ് അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ അവസാന സെക്‌സില്‍ ഏറ്റവും സന്തോഷം അനുഭവിച്ചതെന്നും പഠനത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook