scorecardresearch

ആയുർവേദ പ്രകാരം രാത്രിയിൽ കഴിക്കാവുന്ന 8 ആരോഗ്യകരമായ ഭക്ഷണങ്ങൾ

ചപ്പാത്തി എളുപ്പത്തിലും വേഗത്തിലും ദഹിക്കുന്നതിനാൽ ചോറിനേക്കാൾ ചപ്പാത്തിക്ക് മുൻഗണന നൽകുക

ആയുർവേദ പ്രകാരം രാത്രിയിൽ കഴിക്കാവുന്ന 8 ആരോഗ്യകരമായ ഭക്ഷണങ്ങൾ

രാത്രിയിൽ കഴിക്കുന്ന ഭക്ഷണം ശരീരത്തെയും മനസിനെയും നേരിട്ട് ബാധിക്കും. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നത് മാത്രമല്ല, ഭക്ഷണ സമയവും പ്രധാനമാണ്. പ്രഭാതഭക്ഷണത്തെ ഡയറ്റീഷ്യൻമാർ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി വിശേഷിപ്പിക്കുന്നു.

6-8 മണിക്കൂർ ഇടവേളയ്ക്ക് ശേഷമുള്ള നിങ്ങളുടെ ആദ്യ ഭക്ഷണമാണിത്. ഉച്ചഭക്ഷണവും അത്താഴവും പോലെയുള്ള മറ്റ് ഭക്ഷണങ്ങളും പ്രധാനമാണ്, അവ ഒഴിവാക്കരുത്.

രാത്രിയിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ വേണമെന്നാണ് ആയുർവേദം പറയുന്നത്. ഇത് ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്. ശരിയായ സമയത്ത് ഇത് കഴിക്കുന്നതും കലോറി കുറഞ്ഞതും എണ്ണമയമുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രധാനമാണ്. രാത്രിയിൽ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കാനാണ് ആയുർവേദം നിർദേശിക്കുന്നത്.

  • രാത്രിയിൽ തൈര് കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതിന് പകരം മോര് ചേർക്കുക.
  • ചപ്പാത്തി എളുപ്പത്തിലും വേഗത്തിലും ദഹിക്കുന്നതിനാൽ ചോറിനേക്കാൾ ചപ്പാത്തിക്ക് മുൻഗണന നൽകുക.
  • ഭക്ഷണത്തിൽ കൂടുതൽ പരിപ്പ്, ഇലക്കറികൾ, കറിവേപ്പില, ചെറിയ അളവിൽ ഇഞ്ചി എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
  • ഉപ്പ് ശരീരത്തിൽ വെള്ളം നിലനിർത്തുന്നത് വർധിപ്പിക്കും. അതുകൊണ്ട് ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
  • മസാലകൾ ശരീരത്തിൽ ഊഷ്മളത വർധിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
  • കഫം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പകരം തേൻ ഉൾപ്പെടുത്തുകയും ചെയ്യുക.
  • ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ, കൊഴുപ്പ് കുറഞ്ഞ പാലിന് മുൻഗണന നൽകുക. പാൽ കുടിക്കുന്നതിന് മുമ്പ് എപ്പോഴും തിളപ്പിക്കുക. ഇത് ദഹനം എളുപ്പമാക്കുന്നു. പാൽ തിളപ്പിക്കുമ്പോൾ ചെറിയ അളവിൽ ഇഞ്ചിയോ ഏലക്കായോ ചേർക്കാം. ഇത് കഫം ഉൽപ്പാദിപ്പിക്കുന്ന ഗുണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
  • തണുത്ത പാൽ കുടിക്കരുത്. ചൂടുള്ളപ്പോൾ തന്നെ കുടിക്കുക.

ആയുർവേദപ്രകാരം രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ജങ്ക് ഫുഡ്, ഓയിൽ ഫുഡ്, നോൺ വെജിറ്റേറിയൻ ഇനങ്ങൾ, ഫ്രോസൺ ഫുഡ്, തൈര് അല്ലെങ്കിൽ ഐസ്ക്രീം എന്നിവ രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കേണ്ട ചില കാര്യങ്ങളാണ്. അവ കഴിക്കുന്നുണ്ടെങ്കിൽ കുറഞ്ഞതോ പരിമിതമായതോ ആയ അളവിൽ കഴിക്കാൻ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best healthy foods to eat at night recommended by ayurveda