scorecardresearch
Latest News

ക്രമരഹിതമായ ആർത്തവമാണോ പ്രശ്നം? ഈ 8 ഭക്ഷണങ്ങൾ കഴിക്കൂ

ആർത്തവചക്രത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മാനസിക സമ്മർദം, മരുന്നുകളുടെ പാർശ്വഫലങ്ങൾ, തൈറോയ്ഡ്, പ്രായം എന്നിവയ്‌ക്ക് പുറമെ ജീവിതശൈലിയാണ് പ്രധാന ഘടകം

ക്രമരഹിതമായ ആർത്തവമാണോ പ്രശ്നം? ഈ 8 ഭക്ഷണങ്ങൾ കഴിക്കൂ

പല സ്ത്രീകളും നേരിടുന്നൊരു പ്രശ്നമാണ് ക്രമരഹിതമായ ആർത്തവം. ഈസ്ട്രജൻ അളവിന്റെ അസന്തുലിതാവസ്ഥയും പെൽവിക് ഏരിയയിലെ തെറ്റായ രക്തപ്രവാഹവും മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ക്രമരഹിതമായ ആർത്തവങ്ങളിൽ അസാധാരണമായ രക്തസ്രാവം ഉണ്ടാകാം.

ആർത്തവചക്രത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മാനസിക സമ്മർദം, മരുന്നുകളുടെ പാർശ്വഫലങ്ങൾ, തൈറോയ്ഡ്, പ്രായം എന്നിവയ്‌ക്ക് പുറമെ ജീവിതശൈലിയാണ് പ്രധാന ഘടകം. കഴിക്കുന്ന ഭക്ഷണം, ശാരീരിക പ്രവർത്തന നിലവാരം, ഉറക്കചക്രം എന്നിവ ആർത്തവചക്രം ക്രമമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

അമിതഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ഇൻസുലിൻ അളവ് തടസ്സപ്പെടുത്തുകയും ചെയ്യും. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. അതിനാൽ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ക്രമരഹിതമായ ആർത്തവത്തിന് പരിഹാരം കാണാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കാം.

  1. പപ്പായ

പപ്പായയിലെ കരോട്ടിൻ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ വേദനയിൽനിന്നും ആശ്വാസം നൽകുന്നു.

  1. ഇഞ്ചി

ഇഞ്ചിയിലെ മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ആർത്തവ ക്രമം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.

  1. കറുവപ്പട്ട

കറുവപ്പട്ട ഭക്ഷണത്തിൽ ചേർക്കുന്നത് രുചി മെച്ചപ്പെടുത്താൻ മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

  1. മഞ്ഞൾ

ഒന്നിലധികം ഗുണങ്ങളുള്ള മഞ്ഞൾ ആർത്തവ ക്രമം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

  1. പൈനാപ്പിൾ

പൈനാപ്പിൾ ചുവന്ന രക്താണുക്കളും ശ്വേത രക്താണുക്കളും വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ആർത്തവസമയത്ത് രക്തപ്രവാഹം ക്രമീകരിക്കാനും സഹായിക്കുന്നു.

  1. അയമോദകം

ആർത്തവ ക്രമക്കേടുകൾ ഇല്ലാതാക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ അയമോദകത്തിലുണ്ട്.

  1. ബീറ്റ്റൂട്ട്

ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടമായ ബീറ്റ്റൂട്ട് ആർത്തവസമയത്ത് വയർവീർക്കൽ കുറയ്ക്കുന്നതായി കാണുന്നു. ആർത്തവചക്രം നിയന്ത്രിക്കാനും സഹായിക്കുന്നു.

  1. കറ്റാർ വാഴ

ഹോർമോണുകളെ മികച്ച രീതിയിൽ നിയന്ത്രിക്കുകയും അങ്ങനെ ക്രമരഹിതമായ ആർത്തവത്തെ ശരിയാക്കുകയും ചെയ്യുന്നു.

മുകളിൽ പറഞ്ഞ് ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം പായ്ക്ക് ചെയ്തതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. കാർബണേറ്റഡ് പാനീയങ്ങൾക്കൊപ്പം പഞ്ചസാരയും ഒഴിവാക്കുക. ഈ ഭക്ഷണങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best foods for irregular periods