scorecardresearch
Latest News

നല്ല വൃത്തിയുള്ള ഭക്ഷണം കഴിച്ചിട്ടും മലബന്ധം മാറുന്നില്ലേ? ഇതാവാം കാരണം

സാധാരണ ദഹനപ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം. തെറ്റായ ഭക്ഷണക്രമം പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നു

health, health news, ie malayalam

നിറയെ പോഷകങ്ങളും ആവശ്യ ധാതുക്കളും വിറ്റമിനുകളും നിറഞ്ഞതാണ് സലാഡുകളും പച്ചക്കറികളും. എന്നാൽ ചിലപ്പോൾ ഉയർന്ന അളവിൽ നാരുകൾ കഴിക്കുന്നത് വയറിൽ അസ്വസ്ഥത, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിധി.എസ് പറഞ്ഞു. സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുകയും പച്ചക്കറി ഉപഭോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരാൾ പെട്ടെന്ന് ഉയർന്ന ഫൈബർ ഭക്ഷണത്തിലേക്ക് മാറുകയാണെങ്കിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

അതുപോലെ വേവിക്കാത്ത ഭക്ഷണം ദഹിക്കാൻ പ്രയാസമാണ്. അത്തരം ഭക്ഷണക്രമത്തിൽ വ്യായാമവും നിറയെ ജലാംശവും ലഭിക്കാതെയും വന്നാൽ മലബന്ധം ഒഴിവാക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.

മലബന്ധം എങ്ങനെ മറികടക്കാം

  • ഉച്ചഭക്ഷണത്തോടൊപ്പം സാലഡിന്റെ ഒരു ചെറിയ ഭാഗം ഉൾപ്പെടുത്തുക
  • അത്താഴത്തിന് ഒരിക്കലും അസംസ്കൃത സാലഡ് കഴിക്കരുത്, കാരണം ദഹിക്കാൻ പ്രയാസമാണ്.
  • ഭക്ഷണത്തിൽ വേവിച്ച പച്ചക്കറികളുടെ എണ്ണം കൂട്ടുന്നത് നല്ലതാണ്.
  • സാലഡിന് പകരം വെജിറ്റബിൾ സൂപ്പ് അത്താഴത്തിന് കഴിക്കുക.
  • അസംസ്കൃത പച്ചക്കറികളേക്കാൾ ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികൾ കഴിക്കുക.

മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഡയറ്റീഷ്യൻ റിച്ച ഗംഗാനി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. “സാധാരണ ദഹനപ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം. തെറ്റായ ഭക്ഷണക്രമം പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നു. മലം മൃദുവാകാൻ നാരുകളും ആവശ്യത്തിന് വെള്ളവും ആവശ്യമാണ്,” അവർ പറഞ്ഞു.

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം നാരുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. രണ്ട് ഉണങ്ങിയ അത്തിപ്പഴം വെള്ളത്തിൽ കുറച്ച് നേരം കുതിർക്കുക. ഈ കുതിർത്ത അത്തിപ്പഴം ദിവസത്തിൽ ഏത് സമയത്തും കഴിക്കുക.

ഇഞ്ചി

മലബന്ധത്തിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് ഇഞ്ചി. മന്ദഗതിയിലുള്ള ദഹനം വേഗത്തിലാക്കാൻ ഇഞ്ചി സഹായിക്കുന്നു.

കറുത്ത ഉണക്ക മുന്തിരി

കറുത്ത ഉണക്കമുന്തിരിയിൽ ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുലമാക്കാനും സുഗമമായ മലവിസർജനത്തെ സഹായിക്കുകയും ചെയ്യും. മലബന്ധത്തിൽ നിന്ന് വേഗത്തിൽ ആശ്വാസം നേടാൻ ഒരു പിടി കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

ചൂടുവെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ്. ജലാംശം നിലനിർത്തുന്നത് മലബന്ധം സുഗമമാക്കാൻ സഹായിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നതിനേക്കാൾ വേഗത്തിൽ ഭക്ഷണം വിഘടിപ്പിക്കാൻ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best food items for constipation