ഇന്നു പലരിലും കാണപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടു തരമുണ്ട്. ഹൈപ്പോയും ഹൈപ്പര്‍ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതുമെല്ലാം ഇതിനു കാരണമാകുന്നു. തൈറോയ്ഡ് ആരോഗ്യത്തിന് മികച്ച ഭക്ഷണത്തെക്കുറിച്ച് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
തേങ്ങ തൈറോയ്ഡ് ആരോഗ്യത്തിന് മികച്ചതാണെന്ന് ഭാവ്സർ പറയുന്നു. ഏതു രൂപത്തിലും ഇത് കഴിക്കാമെന്ന് അവർ വ്യക്തമാക്കി.
വെളിച്ചെണ്ണ
പച്ചക്കറികൾ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുക അല്ലെങ്കിൽ രാവിലെ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുക. ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്നു, കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ചൂട് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു (തൈറോയ്ഡ് രോഗമുള്ള പലർക്കും ആന്തരിക ശരീര താപനില കാരണം കൈകളും കാലുകളും തണുത്തതാണ്.)
തേങ്ങാവെള്ളം
ആഴ്ചയിൽ 3-4 തവണ തേങ്ങാവെള്ളം കുടിക്കാം (നിങ്ങൾക്ക് ജലദോഷവും ചുമയും ഇല്ലെങ്കിൽ മാത്രം).
തേങ്ങ ചമ്മന്തി
ഇത് രുചികരവും ആരോഗ്യകരവുമാണ്. നിങ്ങൾക്ക് ഇത് ദിവസവും ഭക്ഷണത്തോടൊപ്പം കഴിക്കാം.
തേങ്ങാപ്പാൽ
ഇത് വീട്ടിൽ ഉണ്ടാക്കാം, രാവിലെയോ ഉറങ്ങുന്നതിനു മുൻപോ കഴിക്കാം.
കോക്കനട്ട് ലഡ്ഡു
തേങ്ങയും ശർക്കരയും ചേർത്ത ലഡ്ഡുകൾ തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തൈറോയ്ഡ് രോഗികൾക്ക് കാബേജ്, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കാമോ?