scorecardresearch

തെക്കോട്ട് തല വച്ചുറങ്ങൂ; ഗുണങ്ങളേറെയെന്ന് ആരോഗ്യവിദഗ്ധർ

തെക്കോ കിഴക്കോ വടക്കോ പടിഞ്ഞാറോ? എങ്ങോട്ടു തലവച്ചുറങ്ങണം? തെറ്റായ ദിശയിൽ കിടന്നാൽ ദോഷമോ?

തെക്കോട്ട് തല വച്ചുറങ്ങൂ; ഗുണങ്ങളേറെയെന്ന് ആരോഗ്യവിദഗ്ധർ

നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് നല്ല ഉറക്കത്തിന്റെ ആവശ്യകതയെപ്പറ്റിആയുർവേദം, ആധുനിക ശാസ്ത്രം എന്നിവയില്‍ പറയുന്നുണ്ട്. ഉറക്കക്കുറവ് നിങ്ങളുടെ ക്ഷേമത്തെ സാരമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം, രക്തസമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. നിങ്ങള്‍ എത്ര മണിക്കുറുകള്‍ ഉറങ്ങുന്നു എന്നതിനു പ്രാധാന്യം നല്‍കുന്നതു പോലെ ഏതു ദിശയിലേയ്ക്കു കിടക്കുന്നു എന്നതിലും ശ്രദ്ധ നല്‍കണമെന്നു ആയൂര്‍വേദം പറയുന്നു.

“കർഷകർ പലപ്പോഴും തങ്ങളുടെ വയലുകൾ തരിശായി ഉപേക്ഷിക്കുന്നു, ഇത് മണ്ണിനെ പുനരുജ്ജീവിപ്പിക്കാനും നഷ്ടപ്പെട്ട ഫലഭൂയിഷ്ഠത വീണ്ടെടുക്കാനും അനുവദിക്കുന്നു. ഉറക്കവും സമാനമായ രീതില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പുതിയ തുടക്കത്തിനും ഉൽപ്പാദനക്ഷമതയുള്ള ദിവസത്തിനുമായി നാം നമ്മുടെ ഇന്ദ്രിയങ്ങളെ പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് ഉറക്കം എന്ന പ്രക്രിയ,” ആയുർവേദം ഉറക്കത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചു പറയുകയാണ്‌ കേരള ആയുർവേദയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ അരുൺ ഗോപിനാഥ്.

ആയുർവേദത്തിൽ ഉറക്കം അല്ലെങ്കിൽ നിദ്ര വളരെ പ്രധാനമാണ്. അനവധി ഗുണങ്ങള്‍ ഉറക്കത്തിലൂടെ ലഭിക്കുന്നു എന്നറിയാമെങ്കിലും പലരും നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ജീവിതശൈലി മാത്രമല്ല നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്ന ദിശയും നല്ല നിദ്ര ഉറപ്പുവരുത്താന്‍ സഹായിക്കും.“ആയുർവേദ ഗ്രന്ഥമായ ആനന്ദകാണ്ഡത്തിൽ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം ആസ്വദിക്കാൻ ഒരാൾ ഉറങ്ങേണ്ട ദിശകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്,” ഡോ ഗോപിനാഥ് പറഞ്ഞു.

ഉറങ്ങാനുള്ള ഏറ്റവും നല്ല ദിശ

ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭവ്സർ സാവാലിയയുടെ അഭിപ്രായത്തിൽ, ആഴത്തിലുള്ള ഉറക്കം ലഭിക്കാനായി ഒരാള്‍ തെക്കോട്ടു തല വച്ചു കിടക്കണം എന്നതാണ്‌.’ തെക്കു ദിശയില്‍ നെഗറ്റീവ് ഊര്‍ജവും, നിങ്ങളുടെ തല പോസിറ്റീവ് ഊര്‍ജമുളളവയുമാണ്. അതിനാല്‍ നിങ്ങളുടെ തലയും ഈ ദിശയും തമ്മില്‍ ആകര്‍ഷണം ഉണ്ടാകുന്നു. ഇതു ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും വന്നുചേരാന്‍ കാരണമാകുന്നു.” പുരാണങ്ങളിൽ ഇത് യമദേവന്റെ ദിശയാണെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് ഈ ദിശയിൽ നിങ്ങൾക്ക് തടസ്സമില്ലാത്ത ഉറക്കവും ദീർഘായുസ്സും ലഭിക്കും” ഡോ അരുൺ പറഞ്ഞു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്,”12 ആഴ്ച തെക്ക് ദിശയിൽ തലവെച്ച് ഉറങ്ങാൻ നിർദ്ദേശിച്ചവരിൽ കുറഞ്ഞ സിസ്റ്റോളിക് രക്തസമ്മർദ്ദം, ഡയസ്റ്റോളിക് രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, സെറം കോർട്ടിസോൾ എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നാണ്.”

ഉറങ്ങാനുള്ള ഏറ്റവും മോശം ദിശ

ഉറങ്ങാൻ ഏറ്റവും മോശമായ ദിശയുണ്ടോ? തെക്ക് ഉറങ്ങാൻ ഏറ്റവും നല്ല ദിശയായി കണക്കാക്കുന്നത് പോലെ, ഉറങ്ങുമ്പോൾ വടക്കോട്ട് അഭിമുഖീകരിക്കുന്നത് ഒഴിവാക്കണമെന്ന് ആയുർവേദ വിദഗ്ധർ നിർദ്ദേശിക്കുന്നു.കാരണം, “വടക്കോട്ട് ഉറങ്ങുന്നത് ഭൂമിയുടെ പോസിറ്റീവ് ധ്രുവം നമ്മുടെ ശരീരത്തിലെ പോസിറ്റീവ് ധ്രുവവുമായി പൊരുത്തപ്പെടുന്നു. അത് നിങ്ങൾക്ക് പേടിസ്വപ്നങ്ങളും ഉറക്കത്തില്‍ അസ്വസ്ഥതയുമുണ്ടാകും,” ഡോ ഗോപിനാഥ് വിശദീകരിച്ചു.

ഈ ദിശയിൽ, നിങ്ങൾക്ക് ശാന്തമായ ഉറക്കം ലഭിക്കില്ലെന്നും രാത്രി മുഴുവൻ അബോധാവസ്ഥയില്‍ തളർന്ന് എഴുന്നേൽക്കാൻ സാധ്യതയുണ്ടെന്നും ഡോ ഡിക്സ കൂട്ടിച്ചേർത്തു. “രക്തചംക്രമണം, സമ്മർദ്ദം, മനസ്സിന്റെ അസ്വസ്ഥത എന്നിവയെ ബാധിക്കുമെന്ന് ആയുർവേദത്തില്‍ പറയുന്നുണ്ട്.,” അവർ പറഞ്ഞു.

തെക്കോട്ടും വടക്കോട്ടും തലവെച്ച് ഉറങ്ങുന്നത് യഥാക്രമം ഏറ്റവും മികച്ചതും മോശവുമായ സ്ഥാനങ്ങളാണെന്നാണ് പറയപ്പെടുന്നത്.

കിഴക്കും പടിഞ്ഞാറും സംബന്ധിച്ചെന്ത്?

കിഴക്ക്: ഈ ഉറക്ക ദിശ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു, കാരണം ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. “സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ, ഈ ദിശ ബുദ്ധിയും സർഗ്ഗാത്മകതയും വര്‍ധിപ്പിക്കുന്നതു വഴി പോസിറ്റീവ് എനർജിയെയും സൂചിപ്പിക്കുന്നു,” ഡോ.ഗോപിനാഥ് പറഞ്ഞു.ഈ ദിശ ഏകാഗ്രത മെച്ചപ്പെടുത്താനും നല്ല ആരോഗ്യം ഉണ്ടാകാനും സഹായിക്കുമെന്നു ഡോ ഡിക്സ കൂട്ടിച്ചേർത്തു.

പടിഞ്ഞാറ്: പടിഞ്ഞാറേയ്ക്കു തലവച്ചുറങ്ങുന്നത്‌, അസ്വാസ്ഥ്യമുള്ള രാത്രി ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. “വാസ്തു ശാസ്ത്രം പറയുന്നത്, ഇത് നിങ്ങൾക്ക് അസ്വസ്ഥമായ സ്വപ്‌നങ്ങൾ നൽകുമെന്നു കണക്കാക്കപ്പെടുന്നു അവർ വിശദീകരിച്ചു.

കൂടാതെ, വൈകാരിക അസ്വസ്ഥതകൾക്ക് പടിഞ്ഞാറോട്ട് തലവെച്ച് ഉറങ്ങുന്നത് കാരണമാകുമെന്നും ഡോ. ഗോപിനാഥ് പറഞ്ഞു. “ഇത് അസ്വസ്ഥത വർദ്ധിപ്പിക്കുന്നു, നിങ്ങൾ പേടിസ്വപ്നങ്ങൾ അനുഭവിച്ചേക്കാം. എന്നാൽ ഇത് ഒരു വ്യക്തിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു, അതിനാൽ ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർക്കു ഉറങ്ങുന്നതിനായി ഈ ദിശ തിരഞ്ഞെടുക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Best direction to get proper sleep