scorecardresearch

45 ദിവസം കൊണ്ട് 4 കിലോ കുറച്ച് ബംഗളൂരു ടെക്കി; പാലും പനീറും ഒഴിവാക്കി, 6 ദിവസം വർക്ക്ഔട്ട്

പനീർ, തൈര്, പാൽ, ദിവസേന ഒരു പാക്കറ്റ് ചിപ്‌സ് പോലും തന്യ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇവയെല്ലാം പൂർണമായും ഒഴിവാക്കി

പനീർ, തൈര്, പാൽ, ദിവസേന ഒരു പാക്കറ്റ് ചിപ്‌സ് പോലും തന്യ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇവയെല്ലാം പൂർണമായും ഒഴിവാക്കി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thanya

തന്യ

ബെംഗളൂരുവിലെ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തന്യ രാജ്ഹൻസ് ജീവിതശൈലിയിലെ വലിയൊരു മാറ്റം തന്റെ ഫിറ്റ്നസ് യാത്രയിലെ വഴിത്തിരിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പനീർ, തൈര്, പാൽ, ദിവസേന ഒരു പാക്കറ്റ് ചിപ്‌സ് പോലും തന്യ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ പിസിഒഎസ് കാരണം പാൽ കുറയ്ക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതോടെ ഒരു മാറ്റത്തിന് തയ്യാറായി. ഇഷ്ട വിഭവങ്ങളായിരുന്ന പനീർ, തൈര്, പാൽ എന്നിവയൊക്കെ ഒഴിവാക്കേണ്ടി വന്നതോടെ തന്യയുടെ ജീവിതം തന്നെ മാറിമറിഞ്ഞു.

Advertisment

പിസിഒഎസും വീഗൻ മാറ്റവും

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പ്രശ്നങ്ങൾ കാരണം ഡോക്ടർ ഡയറി ഉൽപ്പന്നങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ നിർദ്ദേശിച്ചപ്പോൾ തന്യക്ക് മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു. ആദ്യമൊക്കെ ഈ മാറ്റം വളരെ ബുദ്ധിമുട്ടായിരുന്നു. ഇഷ്ടപ്പെട്ട ഡയറി ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നത് ജിമ്മിലെ കഠിനമായ വർക്കൗട്ടിനെക്കാൾ പ്രയാസമായിരുന്നുവെന്ന് തന്യ തുറന്നു പറയുന്നു. എന്നാൽ, ഒരു ലക്ഷ്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന തന്റെ ഉറച്ച നിലപാട് ഈ യാത്രയിൽ തുണയായി. വീഗൻ ജീവിതശൈലിയിലേക്ക് മാറിയ തന്യയുടെ ശരീര ഭാരത്തിലുണ്ടായ മാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read: 'ശരീരഭാരം കുറയ്ക്കാൻ ഒരേയൊരു വഴി മാത്രം'; 40 കിലോ കുറച്ച ഡോക്ടർ പങ്കുവച്ച രഹസ്യം

പ്രോട്ടീൻ രഹസ്യം: സോയയും പ്ലാന്റ് പൗഡറും

പൂർണ്ണമായും വീഗൻ ഡയറ്റ് സ്വീകരിച്ച തന്യ, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ പുതിയ വഴികൾ കണ്ടെത്തി. പ്രതിദിനം 90 മുതൽ 100 ഗ്രാം വരെ പ്രോട്ടീൻ ശരീരത്തിൽ എത്തിച്ചു. ഇതിനായി പ്രധാനമായും ആശ്രയിച്ചത് സോയ ഉൽപ്പന്നങ്ങളെയാണ്. (തുടക്കത്തിൽ ടോഫു കഴിച്ചപ്പോൾ ഛർദ്ദിച്ച അനുഭവം ഉണ്ടായിട്ടും പിൻമാറിയില്ല എന്നത് ശ്രദ്ധേയമാണ്). കൂടാതെ, ദിവസേന ഒന്നര സ്കൂപ്പ് പ്ലാന്റ് പ്രോട്ടീൻ പൗഡറും തന്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ആഴ്ചയിൽ ആറ് ദിവസം ജിമ്മിൽ കഠിനമായി പരിശീലിക്കുകയും ചെയ്തു.

Also Read: ശ്വാസകോശത്തെ സംരക്ഷിക്കാൻ ഈ ഒരൊറ്റ അടുക്കള ചേരുവ മതി; എങ്ങനെ ഉപയോഗിക്കണം?

45 ദിവസം, 4 കിലോ കുറവ്

കൃത്യമായ ദിനചര്യയും അച്ചടക്കവും പാലിച്ചപ്പോൾ ഫലം അത്ഭുതകരമായിരുന്നു. വെറും ഒന്നര മാസത്തിനുള്ളിൽ അതായത് 45 ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാനും അതോടൊപ്പം മസിൽ കൂട്ടാനും തന്യക്ക് സാധിച്ചു. ഈ പുരോഗതി ഒരു സ്വർഗ്ഗീയ അനുഭവമായിരുന്നുവെന്നാണ് തന്യ പറയുന്നത്. ഈ നേട്ടം തനിക്ക് ഒരു പുതിയ ആത്മവിശ്വാസം നൽകിയെന്നും അവർ അഭിപ്രായപ്പെട്ടു.

Also Read: രാവിലെയുള്ള മലബന്ധം മാറിക്കിട്ടും; ഈ സമയത്ത്, ഈ അളവിൽ പപ്പായ കഴിക്കൂ

ഡയറി ഉൽപ്പന്നങ്ങൾ ഒഴിവാക്കിയും പിസിഒഎസ് നിയന്ത്രിക്കാനും ഫിറ്റ്നസ് നേടാനും വീഗൻ ഡയറ്റിന് സാധിക്കുമെന്ന് തന്യ രാജ്ഹൻസ് തെളിയിച്ചു. പരിശ്രമം ഒരിക്കലും വെറുതെയാവില്ലെന്നും, അതിന്റെ ഫലം ശരീരഭാരം കുറയ്ക്കുന്നതിലും അപ്പുറം വലിയ ആത്മവിശ്വാസം നൽകുമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

എന്താണ് വീഗൻ ഡയറ്റ്?

മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗന്‍ ഡയറ്റ്. മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു ഉൽപ്പന്നവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല. മാംസം, മത്സ്യം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ, തേൻ എന്നിവയെല്ലാം ഇവർ പൂർണ്ണമായി ഒഴിവാക്കുന്നു. അതോടൊപ്പം, മൃഗങ്ങളുടെ തോലും മറ്റുമുപയോഗിച്ചുള്ള വസ്തുക്കളും ഇവർ ഉപയോഗിക്കാറില്ല. ശരിയായ രീതിയിൽ പിന്തുടരുകയാണെങ്കിൽ വീഗൻ ഭക്ഷണക്രമം നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; പറമ്പിലെ ഈ പഴം ഒരെണ്ണം കഴിക്കൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: