/indian-express-malayalam/media/media_files/2026/02/05/dr-bhavana-2026-02-05-14-53-51.jpg)
ഡോ.ഭാവന
ശരീരഭാരം കുറയ്ക്കാനായി കഠിനമായ ഡയറ്റുകളും വ്യായാമ മുറകളും പരീക്ഷിച്ച് പരാജയപ്പെടുന്നവർക്ക് ഒരു മാതൃകയാവുകയാണ് ബംഗളൂരു സ്വദേശിനിയായ ഡോ.ഭാവന ആനന്ദ്. വെറും മൂന്ന് വർഷം കൊണ്ട് 30 കിലോ ഭാരമാണ് ഇവർ കുറച്ചത്. അത്ഭുതകരമായ ഈ മാറ്റത്തിന് പിന്നിൽ മാന്ത്രിക വിദ്യകളൊന്നുമല്ല, മറിച്ച് തന്റെ ഭക്ഷണക്രമത്തിൽ വരുത്തിയ ഒരു ചെറിയ മാറ്റമാണെന്ന് ഡോ.ഭാവന പറയുന്നു.
തന്റെ ഭാരം കുറയ്ക്കൽ യാത്രയിൽ ഓരോ നേരത്തെ ഭക്ഷണത്തിലും ഒരു പ്രധാന പോഷകം ഉൾപ്പെടുത്താൻ ഭാവന പ്രത്യേകം ശ്രദ്ധിച്ചു, അത് പ്രോട്ടീൻ ആയിരുന്നു. 2022 ഡിസംബറിൽ 84 കിലോ ഭാരമുണ്ടായിരുന്ന ഭാവന, ഇന്ന് 56.6 കിലോയിലെത്തി നിൽക്കുന്നു.
Also Read: മാംസാഹാരം ഒഴിവാക്കിയിട്ടും യൂറിക് ആസിഡ് കുറയുന്നില്ലേ? പരിഹരിക്കാൻ 4 വഴികൾ
"ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് പേശികളുടെ വളർച്ചയ്ക്കും വ്യായാമത്തിന് ശേഷമുള്ള ശാരീരിക വീണ്ടെടുക്കലിനും അത്യന്താപേക്ഷിതമാണ്. ഇത് അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു," ഭാവന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
Also Read: കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഇതാ ഡോക്ടർ നിർദേശിക്കുന്ന 3 ലളിത വഴികൾ
എന്തുകൊണ്ട് പ്രോട്ടീൻ?
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രോട്ടീൻ മികച്ചൊരു പോഷകമാണെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. പേശികളുടെ ബലം വർധിപ്പിക്കുന്നു, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഒഴിവാക്കുന്നു.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സ്രോതസുകൾ
ഡോക്ടറുടെ അഭിപ്രായത്തിൽ മുട്ട, പരിപ്പ് വർഗങ്ങൾ, ചിക്കൻ, മത്സ്യം, പനീർ, തൈര്, നട്സ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.
Also Read: ഇന്ത്യയിലെ പത്തിൽ നാല് കാൻസർ കേസുകളും തടയാൻ കഴിയുമെന്ന് പഠനം
താൻ ഒരു 'ക്രാഷ് ഡയറ്റും' പിന്തുടർന്നിട്ടില്ലെന്ന് ഭാവന വ്യക്തമാക്കുന്നു. ചെറിയ മാറ്റങ്ങൾ ദിവസവും പിന്തുടരുന്നതാണ് വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്നത്. ഒരു ഡോക്ടറും രണ്ട് കുട്ടികളുടെ അമ്മയും സംരംഭകയുമായ ഭാവനയുടെ ഈ യാത്ര, തിരക്കേറിയ ജീവിതത്തിനിടയിലും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു പ്രചോദനമാണ്.
ഭാരം കുറയ്ക്കുന്നതിനേക്കാൾ വെല്ലുവിളി അത് നിലനിർത്തുന്നതാണെന്നും, അതിനായി ആരോഗ്യകരമായ ശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആർത്തവ വേദന അലട്ടുന്നുണ്ടോ? പൈനാപ്പിളും കറുവാപ്പട്ടയും പരീക്ഷിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us