Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

ഉച്ചമയക്കം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ശാസ്ത്രീയമായി പറഞ്ഞാൽ, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തിലെ വിശപ്പ് ഹോർമോണിനെ ബാധിക്കും, ഇത് ഗ്രെലിൻ എന്നറിയപ്പെടുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും

sleep, ie malayalam

ലോക്ക്ഡൗൺ തുടങ്ങിയതോടെ നമ്മുടെ ജീവിത ഷെഡ്യൂൾ മൊത്തം മാറിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ നമുക്ക് യാത്രാസമയം ലാഭമായി. വൈകി ഉറങ്ങുകയും ഇഷ്ടമുളള സമയത്ത് ഉണരുകയും ചെയ്യുന്നു. ഈ ശീലം നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കും. മുതിർന്നവർ കൂടുതൽ മണിക്കൂർ ഉറങ്ങുമ്പോൾ ഉറക്കത്തിന്റെ ഗുണനിലവാരം താഴുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേയിൽ കണ്ടെത്തി.

ഈ കാലത്ത് കൂടുതൽ പേരും ഫിറ്റായും ആരോഗ്യത്തോടെയും തുടരാനുളള വഴികളും മാർഗങ്ങളുമാണ് തേടുന്നത്. പുറത്തു പോകാൻ കഴിയാത്തതിനാൽ വീട്ടിൽ തന്നെ പലരും ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ശരീര ഭാരം നിങ്ങൾ എത്രമാത്രം ശരീരത്തിന് വിശ്രമം നൽകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. വ്യായാമത്തിനു പുറമെ, കൃത്യ സമയത്തെ ഭക്ഷണം, ദിവസവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കം എന്നിവയും വേണം.

ലോക്ക്ഡൗണിൽ, നിങ്ങളുടെ ജോലി ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും കൂടുതൽ സമയം ലഭിക്കും. ഇതിലൂടെ നിങ്ങളുടെ ശരീര ഭാരം വർധിക്കുമെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി, അതിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് ശരിക്കും അറിയില്ല. നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ ഇതിന് കഴിയുമെന്ന് വിദഗ്‌ധർ പറയുന്നു.

Read Also: വീട്ടിലിരുന്നുളള ജോലി ആളുകളിൽ ഉറക്കം നഷ്ടപ്പെടുത്തുന്നതായി പഠനം

ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സാധാരണയുള്ളവരെ അപേക്ഷിച്ച് അമിതഭാരമുള്ളവർക്ക് ദിവസവും ഏകദേശം 16 മിനിറ്റ് ഉറക്കം കുറവാണെന്ന് കണ്ടെത്തി. ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പഠനത്തിൽ രാവിലത്തെക്കാൾ ആളുകൾ ഉച്ചതിരിഞ്ഞ് ഉറങ്ങുമ്പോൾ 10 ശതമാനം കൂടുതൽ കലോറി ഇല്ലാതാകുന്നതായി കണ്ടെത്തി. ശാസ്ത്രീയമായി പറഞ്ഞാൽ, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തിലെ വിശപ്പ് ഹോർമോണിനെ ബാധിക്കും, ഇത് ഗ്രെലിൻ എന്നറിയപ്പെടുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഇതിലൂടെ നിങ്ങളുടെ ശരീരഭാരം വീണ്ടും കൂടും. അതിനാലാണ് രാത്രിയിൽ ആവശ്യത്തിന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഉച്ച കഴിഞ്ഞ് കുറച്ചുനേരം ഉറങ്ങാമെന്നു പറയുന്നത്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് കുറച്ച് വിശ്രമം ലഭിക്കും.

ഉച്ച മയക്കത്തിന്റെ ചില ഗുണങ്ങൾ

കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജാഗ്രത പുലർത്താനും നിങ്ങളെ സഹായിക്കും

നിങ്ങളുടെ ജോലികൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയും

മാനസിക സമ്മർദ്ദം കുറയ്ക്കും

തലച്ചോറിനെ അൽപ്പം വിശ്രമിക്കാൻ അനുവദിക്കുന്നതിലൂടെ നിങ്ങളെ മാനസികമായി ശക്തരാക്കും

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Benefits of sleeping in the afternoon

Next Story
ലോക്ക്ഡൗൺ സമയത്തെ അമിത മദ്യപാനം ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഗവേഷകർliquor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com