ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാത്തവര്‍ വളരെ കുറവായിരിക്കും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, വ്യായാമം, ജീവിതരീതി എന്നിവയാണ് ദഹന പ്രക്രീയയെ നിയന്ത്രിക്കുന്നത്. ചില വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹന സംബന്ധമായി നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നേടാനാകുമെന്നു പറയുകയാണ് ഫിറ്റനസ് ട്രെയ്‌നറായ ഗുഞ്ചന്‍.
ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചില വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ ദഹന പ്രക്രീയ കൃത്യമായി നടക്കാന്‍ സഹായിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ഉയര്‍ത്തുന്നത് എല്ലാ പ്രവര്‍ത്തനങ്ങളും നല്ല രീതിയിലാക്കാന്‍ കാരണമാകും. അതുകൊണ്ട് മഗ്നീഷ്യം അതികമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഗുഞ്ചന്‍ പറയുന്നു.
മത്തന്‍വിത്ത്, ചീര, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഭക്ഷണത്തില്‍ മാത്രമല്ല ജീവിതരീതിലുളള മാറ്റവും ദഹന പ്രശ്‌നങ്ങളില്‍ നിന്നു മുക്തി നേടാന്‍ ആവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.