/indian-express-malayalam/media/media_files/2025/02/18/four-hour-food-ga-02-440435.jpg)
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു
ഓരോ നാല് മണിക്കൂറിലും ചെറിയ അളവിൽ ഭക്ഷണമോ ലഘുഭക്ഷണമോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/02/18/four-hour-food-ga-03-354984.jpg)
ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു
ദീർഘനേരം ഭക്ഷണമില്ലാതെ ഇരിക്കുന്നത് ഉപാപചയപ്രവർത്തനം മന്ദഗതിയിലാക്കാൻ കാരണമാകും. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ഉപാപയപ്രവർത്തനം സജീവമായി നിലനിർത്താൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/02/18/four-hour-food-ga-01-949483.jpg)
അമിതഭക്ഷണം തടയുന്നു
പലപ്പോഴും ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് സാധാരണയായി അമിതമായ വിശപ്പിലേക്ക് നയിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഓരോ നാല് മണിക്കൂറിലും ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്നു.
/indian-express-malayalam/media/media_files/2025/02/18/four-hour-food-ga-05-659662.jpg)
ഊർജ നില വർധിപ്പിക്കുന്നു
ഭക്ഷണം നാലു മണിക്കൂർ കൂടുമ്പോൾ കഴിക്കുന്നത് ശരീരത്തിന് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/02/18/four-hour-food-ga-04-408623.jpg)
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
ക്രമമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. ക്രമരഹിതമായ ഭക്ഷണശീലങ്ങൾ വയറു വീർക്കൽ, ദഹനക്കേട്, ക്രമരഹിതമായ മലവിസർജനം എന്നിവയ്ക്ക് കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us