scorecardresearch
Latest News

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

അതിരാവിലെയോ വ്യായാമത്തിന് ശേഷമോ ആകട്ടെ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യവും ചർമ്മത്തിന് തിളക്കവും നൽകും

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പലവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും. നമ്മുടെ ശരീരത്തിൽ 70 ശതമാനം ജലം അടങ്ങിയിരിക്കുന്നു, ശരീരത്തിന്റെ ക്രമമായ പ്രവർത്തനങ്ങൾക്ക് സ്വയം ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

അതിരാവിലെയോ വ്യായാമത്തിന് ശേഷമോ ആകട്ടെ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യവും ചർമ്മത്തിന് തിളക്കവും നൽകും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്.

  1. ഉപാപചയപ്രവത്തനം വേഗത്തിലാക്കുന്നു

നിങ്ങൾ ഡയറ്റിലാണെങ്കിൽ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ ഉപാപചയ നിരക്ക് ഏകദേശം 30 ശതമാനം വർധിപ്പിക്കാൻ സഹായിക്കും. ഉപാപചയപ്രവർത്തനം വേഗത്തിലാക്കുന്നത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച ഫലം ലഭിക്കുന്നതിന്, പ്രതിദിനം കുറഞ്ഞത് നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് നല്ലത്.

  1. പ്രതിരോധശേഷി വർധിപ്പിക്കുന്നു

മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം അത്യന്താപേക്ഷിതമാണെന്ന വസ്തുത നമുക്കറിയാം. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ വെള്ളം ആവശ്യമാണെന്നതും അറിയേണ്ട ഒന്നാണ്. വെറും വയറ്റിൽ സ്ഥിരമായി വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. അണുബാധകളെ ചെറുക്കാൻ സഹായിക്കും.

  1. കുടലുകളെ വൃത്തിയാക്കുന്നു

വെറും വയറ്റിൽ ധാരാളം വെള്ളം കുടിക്കുന്നത് ദഹനനാളത്തെ നിയന്ത്രിക്കാൻ സഹായിക്കും. ദിവസേന ഇത് പരിശീലിക്കുന്നത് ക്രമമായ മലവിസർജ്ജനത്തിന് സഹായിക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു, ഇതിലൂടെ ശരീരത്തെ ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്നു.

  1. മൈഗ്രെയ്ൻ തടയുന്നു

ആളുകൾ പതിവായി തലവേദനയും മൈഗ്രെയ്നും അനുഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം ശരീരത്തിലെ ജലത്തിന്റെ അഭാവമാണ്. നിർജ്ജലീകരണമാണ് തലവേദനയുടെ പ്രധാന കാരണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, സ്വാഭാവികമായും തലവേദന ഒഴിവാക്കാൻ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദന്തസംബന്ധമായ പ്രശ്നങ്ങൾ അകറ്റി നിർത്താനും സഹായിക്കുന്നു.

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ധാരാളം വെള്ളം കുടിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, കാരണം വെള്ളത്തിൽ കലോറി തീരെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നതിനാൽ, കലോറി വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

  1. വിശപ്പ് ശമിപ്പിക്കുന്നു

ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ വയർ നിറയുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു. ഗവേഷണമനുസരിച്ച്, ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

  1. ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നു

ഉറക്കമോ ആലസ്യമോ തോന്നുന്നുവെങ്കിൽ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് തൽക്ഷണം സജീവമാക്കും. ഇത് ചുവന്ന രക്താണുക്കളെ വേഗത്തിൽ വളരാൻ ഉത്തേജിപ്പിക്കുന്നു, ഇത് കൂടുതൽ ഓക്സിജനും ഊർജവും നൽകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Benefits of drinking water on an empty stomach