scorecardresearch

ദിവസവും ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

നാരുകളാൽ സമ്പന്നമായ ബാർലി ആരോഗ്യത്തിനെ ഏറെ ഗുണകരമാണ്. ബാർലി ചേർത്ത വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാം

നാരുകളാൽ സമ്പന്നമായ ബാർലി ആരോഗ്യത്തിനെ ഏറെ ഗുണകരമാണ്. ബാർലി ചേർത്ത വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
Benefits Of Drinking Barley Water Daily

ബാർലിക്ക് ധാരാളം പോഷകഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെറതെ വെള്ളം കുടിക്കുന്നതിന് പകരം അതിൻ്റെ പോഷകമൂല്യം കൂട്ടാൻ  വെള്ളം തിളപ്പിക്കുമ്പോൾ ബാർലി പോലെയുള്ളവ ചേർക്കാം. നാരുകളാൽ സമ്പന്നമാണ് ബാർലി. അതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. ചൂട് സമയത്ത് മാത്രമല്ല പതിവായി ഭക്ഷണത്തിനു ശേഷം ബാർലി ചേർത്ത വെള്ളം കുടിക്കാം. 

Advertisment

ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, സിങ്ക്, തുടങ്ങി നിരവധി ആൻ്റി ഓക്സിഡൻ്റുകളും ബാർലിയിലുണ്ട്.

നാരുകൾ ഉള്ളതിനാൽ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണ്. ഗ്ലാസെമിക സൂചിക പൊതുവെ കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശപ്രകാരം ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്താവുന്നതാണ്.

മാത്രമല്ല നാരുകൾ മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും. ഒപ്പം പോഷകങ്ങളുടെ ആഗിരണം സുഗമമാക്കി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവരും ബാർലി വെള്ളം ദിവസേന കുടിക്കുന്നത് ഗുണകരമാണ്. 

Advertisment

നിർജലീകരണം തടഞ്ഞ് ശരീരത്തിൽ ജലാംശം നൽകാൻ ബാർലി വെള്ളം സഹായിക്കും. വൃക്കകളുടെ പ്രവർത്തനം ഇത് മെച്ചപ്പെടുത്തും. ഇത് വൃക്കയിലെ കല്ല്, മൂത്രനാളത്തിലെ അണുബാധ എന്നിവയുടെ സാധ്യതകൾ ഇല്ലാതാക്കും. 

ബാർലി വെള്ളം തയ്യാറാക്കുന്ന വിധം

മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് കാൽ കപ്പ് ബാർലി ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ഗ്ലാസിലേയ്ക്കു പകർന്ന് ആവശ്യാനുസരണം കുടിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Weight Loss Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: