/indian-express-malayalam/media/media_files/2024/12/28/7W7IqQFKfOAeQ3X7xXKw.jpg)
പേരയില ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകും ചിത്രം: ഫ്രീപിക്
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുളള ഒന്നാണ് പേരയുടെ ഇലയും. പേരയ്ക്ക ഇലകളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗ്യാസ് കയറി വയറു വീർക്കൽ എന്നീ അവസ്ഥയെ തടയാനും സഹായിക്കും. നാരുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. പേരയ്ക്ക ഇലകളിലെ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
പേരയ്ക്കാ ഇലകള്‍ ചവയ്ക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പേരയ്ക്കാ ഇലകള്‍ ആര്‍ത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും വായയുടെ ആരോഗ്യത്തിനും പേരയ്ക്കാ ഇലകള്‍ സഹായിക്കും. വായയിലെ ബാക്ടീരിയകളെ അകറ്റാൻ പേരയുടെ ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. മോണകളിലെ വീക്കം തടയാനും വായ്നാറ്റം അകറ്റാനും പേരയില ചവയ്ക്കുന്നത് ഗുണം ചെയ്യും.
പേരയില ദിവസവും ചവയ്ക്കുന്നതിൻ്റെ 7 ഗുണങ്ങൾ
- പേരയിലയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉയർന്ന നാരുകളും ഉണ്ട്. ഇവ കുടലിന്റെ ആരോഗ്യം കൂട്ടുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
- ഈ ഇലകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു,
- പ്രമേഹമുള്ളവർക്ക് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നതിലൂടെ ഗുണം ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/28/Iu2Yyf7b9BjgmdrinzQM.jpg)
- പേരയിലകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
- നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) കൂട്ടുന്നതിനൊപ്പം ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ പേരയിലയ്ക്ക് കഴിയും. അതിലൂടെ ഹൃദയാരോഗ്യം വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- പേരയിലയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കും.
- ആർത്തവ വേദന കുറയ്ക്കാൻ പേരയിലയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കരുതൽ വേണം
പേരയില ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ്, നിരവധി മുൻകരുതലുകൾ എടുക്കണം. ആദ്യമായി കഴിക്കുന്ന അളവ് പ്രധാനമാണ്. പേരയിലയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ കഴിക്കുന്നത് വയറിളക്കം, ഗ്യാസ് ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പേരയില കഴിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us