/indian-express-malayalam/media/media_files/2025/05/26/hf6lono25hRVDYSo9Xki.jpg)
ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ, അടുക്കളയിലെ പരമ്പരാഗത കൂട്ടുകൾക്ക് ശാസ്ത്രീയമായ പ്രാധാന്യം വർധിച്ചു വരികയാണ്. അത്തരത്തിൽ പ്രമേഹ നിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുള്ള ഒന്നാണ് കറിവേപ്പില.
/indian-express-malayalam/media/media_files/2025/04/22/VgMTPsrxLZeOJAz3X9SY.jpg)
പ്രമേഹമുള്ളവർ ദിവസവും രാവിലെ വെറും വയറ്റിൽ ഒരുപിടി പച്ച കറിവേപ്പില ചവയ്ക്കുന്നത് രോഗം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന സ്വാഭാവിക സപ്ലിമെന്റായി പ്രവർത്തിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/04/03/9Svce2A659ivzZptpEfY.jpg)
പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു: കറിവേപ്പിലയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം ദഹിക്കുന്നതിന്റെ വേഗത കുറയ്ക്കുന്നു. കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി മാറ്റപ്പെടുന്നതിന്റെ ആഗിരണ നിരക്ക് മന്ദഗതിയിലാക്കാൻ ഫൈബർ സഹായിക്കുന്നതിനാൽ, പ്രമേഹ രോഗികളിൽ പെട്ടെന്നുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചു ചാട്ടം തടയാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/03/31/lHTDtd9McuuFPAM3FSH1.jpg)
ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: കറിവേപ്പിലയിലെ ബയോആക്ടീവ് സംയുക്തങ്ങൾ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇൻസുലിൻ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ, രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ഊർജത്തിനായി കോശങ്ങളിലേക്ക് എത്തിക്കാൻ ശരീരത്തിന് എളുപ്പത്തിൽ സാധിക്കുന്നു.
/indian-express-malayalam/media/media_files/2025/03/06/xJLybeUVagb6rWPzgQGQ.jpg)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മാത്രമല്ല കറിവേപ്പിലയുടെ പ്രാധാന്യം. ഇതിലടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകൾ, ഫിനോളുകൾ തുടങ്ങിയ ആൻ്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. വൃക്ക തകരാറുകൾ, ന്യൂറോപ്പതി തുടങ്ങിയ പ്രമേഹത്തിന്റെ ദീർഘകാല സങ്കീർണ്ണതകൾക്ക് പ്രധാന കാരണം ഓക്സിഡേറ്റീവ് സ്ട്രെസ് ആണ്.
/indian-express-malayalam/media/media_files/2025/02/26/vv8IeIcRh3FPq7O68Fz4.jpg)
ദിവസം 5 മുതൽ 8 വരെ പുതിയ കറിവേപ്പില ചവച്ചരച്ച് കഴിക്കുക. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us