ഒറ്റയ്ക്കുളള ജീവിതം ആസ്വദിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയെന്ന് കരുതി വിഷമിക്കുന്നവരുണ്ട്. ഇനി അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. അവിവാഹിതർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു.

ചില ആളുകൾ തനിച്ചായിരിക്കുന്നത് ഭയപ്പെടുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ജീവിതത്തിൽ തങ്ങൾക്ക് സംഭവിച്ച ഏറ്റവും മോശം കാര്യമാണിതെന്ന് അവർ കരുതുന്നു. അതിനാൽ, മറ്റൊരാളുടെ കൂടെയിരിക്കുന്നത് അവർക്ക് ആശ്വാസം നൽകുന്നു. അങ്ങനെയുളളവർ ഒരു ബന്ധത്തിൽനിന്നും മറ്റൊരു ബന്ധത്തിലേക്ക് പെട്ടെന്ന് കടക്കുന്നു. കാരണം അവർ തങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഇതത്ര നല്ലതല്ല, കാരണം ചിലപ്പോൾ അവർ മോശം ബന്ധങ്ങളിലേക്ക് ചെന്നു ചാടാനും അതുമൂലം മാനസികമായി തളരാനും സാധ്യത കൂടുതലാണ്.

Read Also: എല്ലുകളുടെ ആരോഗ്യം; ഈ സൂചനകൾ അവഗണിക്കരുത്

ഇത്തരം ആളുകൾ തങ്ങളെ വിലയിരുത്താൻ പങ്കാളികളെ ആശ്രയിക്കുന്നു. അവരുടെ വിലയിരുത്തൽ ഇവരിൽ ആത്മവിശ്വാസവും സ്വയം മതിപ്പും കൂട്ടുന്നു. നിങ്ങൾ വിലയിരുത്തലിനായി മറ്റൊരാളെ ആശ്രയിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് മാറുമെന്ന് ശാസ്ത്രം പറയുന്നു. ഉദാഹരണത്തിന്, ബന്ധം പെട്ടെന്ന് അവസാനിക്കുകയാണെങ്കിൽ, നിങ്ങൾ അയാളിൽനിന്നുളള തേടലുകൾ നിർത്തുന്നു. അയാൾക്കു പകരമായി മറ്റൊരാളെ തേടുന്നു.

പക്ഷേ, നിങ്ങൾ കരുതുന്നതുപോലെ ഒറ്റയ്ക്കാകുമ്പോൾ എല്ലാം നഷ്ടപ്പെടുന്നില്ലെന്ന് വിദഗ്‌ധർ പറയുന്നു. നിങ്ങൾ യഥാർഥത്തിൽ അവിവാഹിതരായിരിക്കുമ്പോൾ, നിങ്ങൾക്ക് സ്വയം തിരിച്ചറിയാനുള്ള അവസരം ലഭിക്കും. നിങ്ങളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് കഴിയും, ഇത് ഭാവിയിൽ ശരിയായ വ്യക്തിയെ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook