scorecardresearch
Latest News

ഭക്ഷണത്തിനു മുൻപോ ശേഷമോ; ആയുർവേദപ്രകാരം എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?

വെള്ളം കുടിക്കുന്നതുപോലെ പ്രധാനമാണ് കുടിക്കുന്നതിനുള്ള സമയവും

ഭക്ഷണത്തിനു മുൻപോ ശേഷമോ; ആയുർവേദപ്രകാരം എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?

ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക തുടങ്ങിയ നിർണായക ശാരീരിക പ്രവർത്തനങ്ങളെയും ഇത് സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ, നിർജലീകരണം, മൂത്രനാളിയിലെ അണുബാധ, സന്ധികളുടെയും പേശികളുടെയും പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

വെള്ളം കുടിക്കുന്നതുപോലെ പ്രധാനമാണ് കുടിക്കുന്നതിനുള്ള സമയവും. ചിലർ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കണമെന്ന് നിർദേശിക്കാറുണ്ട്. മറ്റു ചിലർ ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. ”വെള്ളം കുടിക്കുന്നതിന് ആയുർവേദം പ്രത്യേക സമയം നിർദേശിക്കുന്നുണ്ട്. ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ ഭക്ഷണത്തിന് അര മണിക്കൂർ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്,” ആയർവേദ ഡോ. രേഖ രാധമണി പറഞ്ഞു.

ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നത് പ്രശ്നമല്ലെങ്കിലും, ഒരു വ്യക്തി അമിതവണ്ണമുളള ആളാണോ അതോ മെലിഞ്ഞ ആളാണോ എന്നതാണ് പ്രധാനമെന്ന് അവർ പറഞ്ഞു. ക്ഷീണം, ബലഹീനത, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, മൊത്തത്തിൽ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർ ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിനുശേഷം വെള്ളം കുടിക്കണം. ശരീര ഭാരം കൂടിയവരും ഹോർമോൺ തകരാറുള്ളവരും ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് വെള്ളം കുടിക്കണമെന്ന് അവർ നിർദേശിച്ചു.

ആയുർവേദ വിദഗ്ധ ഡോ.അൻഷു വാത്സ്യായന്റെ നിർദേശപ്രകാരം ഭക്ഷണത്തിനുശേഷമാണ് വെള്ളം കുടിക്കേണ്ടത്, ഭക്ഷണത്തിനു മുൻപല്ല. ഭക്ഷണത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുമ്പോൾ, ദഹന എൻസൈമുകൾ ദുർബലമാവുകയും നേർപ്പിക്കുകയും ചെയ്യും. അതിനാൽ, ഭക്ഷണം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് ചെറിയ അളവിൽ വെള്ളം കുടിക്കണമെന്ന് അവർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Before or after a meal when is the right time to drink water