scorecardresearch

ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

വിവിധ ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കാൻ വിദഗ്ധർ നിർദേശിച്ചു. പ്രതിദിനം 70-140 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക

ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ ബീറ്റ്റൂട്ടിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കൊറോണറി ഹൃദ്രോഗമുള്ളവരിൽ ദോഷകരമായ വീക്കം കുറയ്ക്കുന്നതിന് ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ഗുണം ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു.

“ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അജൈവ നൈട്രേറ്റ് ലഭിക്കുന്നതിനുള്ള ഒരു മാർഗമാണ്, ഇത് ദോഷകരമായ വീക്കം തടയാനും നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കും. ഹൃദയാഘാതം തടയാൻ ഇത് സഹായിക്കും,” ഡോ.പ്രദീപ് മഹീന്ദ്രകർ പറഞ്ഞു. വിവിധ ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കാൻ വിദഗ്ധർ നിർദേശിച്ചു. പ്രതിദിനം 70-140 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ 7/8 കപ്പ് വേവിച്ച ബീറ്റ്റൂട്ട് കഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബീറ്റ്റൂട്ട് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ

രക്തസമ്മർദ്ദം കുറയ്ക്കുന്നു: ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റ് സംയുക്തങ്ങൾ രക്തത്തിലെ നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകൾ വിശ്രമിക്കാനും സഹായിക്കുന്നു.

വ്യായാമ ശേഷി മെച്ചപ്പെടുത്തുന്നു: ബീറ്റ്റൂട്ട് ജ്യൂസ് പ്ലാസ്മ നൈട്രേറ്റ് അളവ് വർധിപ്പിക്കുകയും ശാരീരിക പ്രകടനം വർധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയ സംബന്ധമായ പ്രശ്നമുള്ളവരിൽ പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നു

ഡിമെൻഷ്യയുടെ പുരോഗതി മന്ദഗതിയിലാക്കുന്നു: നൈട്രേറ്റുകൾ പ്രായമായവരുടെ തലച്ചോറിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.

ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു: ബീറ്റ്റൂട്ട് ജ്യൂസിൽ കലോറി കുറവാണ്, ഫലത്തിൽ കൊഴുപ്പില്ല.

കാൻസർ തടയാം: ബീറ്റ്റൂട്ടുകൾക്ക് നിറം ലഭിക്കുന്നത് വെള്ളത്തിൽ ലയിക്കുന്ന ആന്റിഓക്‌സിഡന്റായ ബീറ്റലൈനുകളിൽ നിന്നാണ്.

പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടം: ബീറ്റ്റൂട്ട് പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണ്, ഇത് ഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.

കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു: ബീറ്റൈൻ എന്ന ആന്റിഓക്‌സിഡന്റ് കരളിലെ ഫാറ്റി ഡിപ്പോസിറ്റുകളെ തടയാനോ കുറയ്ക്കാനോ സഹായിക്കുന്നു. കരളിനെ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും ബീറ്റൈൻ സഹായിച്ചേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു കപ്പ് ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Beetroot juice benefits in malayalam