ചില സമയങ്ങളിൽ, ചില ഭക്ഷണങ്ങൾ മാറ്റിവയ്ക്കാൻ പ്രയാസമാണ് (പിസ്സ, പാസ്ത, തന്തൂരി ചിക്കൻ). അത്തരമൊരു സാഹചര്യത്തിൽ ഭക്ഷണത്തിന് ശേഷം സംഭവിക്കുന്നത് വയർ വീർക്കുന്നതുമാണ്. വയർ വീർക്കൽ ഒഴിവാക്കാൻ ലളിതവും ഫലപ്രദവുമായ ചില വഴികൾ പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അൻഷു ദുവ.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്: രാത്രിയിലെ കനത്ത അത്താഴത്തിന് ശേഷം പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം ചിലർക്കുണ്ടാകാം. ലഘുവായതും നാരുകൾ അടങ്ങിയതുമായ പ്രഭാതഭക്ഷണം ശരീരത്തെ അതിന്റെ ദിനചര്യയിലേക്ക് തിരികെ കൊണ്ടുവരും.
സജീവമായി തുടരുക, നടക്കുക: 15 മിനിറ്റ് വേഗത്തിലുള്ള നടത്തം വയറിലെ സമ്മർദം കുറയ്ക്കാനും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക: പൊട്ടാസ്യം ശരീരത്തെ അധിക ദ്രാവകം പുറന്തള്ളാൻ സഹായിക്കുന്നു. വാഴപ്പഴം, തേങ്ങാവെള്ളം, വെള്ളരിക്ക, തണ്ണിമത്തൻ, സ്പിനച്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ മികച്ച ഓപ്ഷനുകളാണ്.
ജലാംശം കൂട്ടുക: “അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുള്ള വീർപ്പുമുട്ടൽ അനുഭവപ്പെടുന്നത് സാധാരണയായി നിങ്ങൾ കഴിച്ചേക്കാവുന്ന സോഡിയം അടങ്ങിയ എല്ലാ ഭക്ഷണങ്ങളും കാരണം ശരീരം പിടിച്ചിരിക്കുന്ന എല്ലാ ദ്രാവകങ്ങളിൽ നിന്നുമാണ്. ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആ സോഡിയത്തിൽ നിന്ന് കുറച്ച് പുറന്തള്ളാനും ശരീരത്തിന് അധിക ദ്രാവകങ്ങൾ പുറത്തുവിടാനും സഹായിക്കും. ഇത് ശരീരത്തിന്റെ വീർപ്പുമുട്ടൽ കുറയ്ക്കും. ദിവസം മുഴുവൻ വെള്ളം കുടിക്കുക,” അവൾ നിർദ്ദേശിച്ചു.
ചൂടുള്ള ചായ കുടിക്കൂ: “അമിതമായി ഭക്ഷണം കഴിക്കുന്നത്, അല്ലെങ്കിൽ കുടലിനെ പ്രകോപിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനനാളത്തിൽ വാതകത്തിന് കാരണമാകും. ചൂടുള്ള ചായ കുടിക്കുന്നത് കുടലിനെ ശാന്തമാക്കാനും അസ്വസ്ഥതയുണ്ടാക്കുന്ന വാതകങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. പുതിനയില ചായ തിരഞ്ഞെടുക്കാം. ചായയിൽ പഞ്ചസാര ഒഴിവാക്കുക,” അവർ പറഞ്ഞു.