scorecardresearch
Latest News

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തോട് ചെയ്യുന്നത്

“ആൻറിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം ശരീരം മരുന്നിനെ പ്രതിരോധിക്കുന്ന ഗുരുതരാവസ്ഥയിലേക്കാണ് നയിക്കുന്നത്,” ഡോക്ടർ ഷാഫി ഫസലുദ്ദീൻ കോയ എഴുതുന്നു

Azithromycin arbitrarily makes you drug resistant, Azithrimycin antibiotic, Antibiotic usage, Antibiotic side effects, Azithromycin medicine, Drug resistant,Health care, Health tips

യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ച് പ്രതിശീർഷ ഉപഭോഗ നിരക്ക് ഇന്ത്യയില്‍
ഇപ്പോഴും കുറവാണെങ്കിലും സമ്പൂർണ്ണ അളവിൽ ആൻറിബയോട്ടിക്കുകളുടെ ഏറ്റവും വലിയ ഉത്പാദകനും ഉപഭോക്താവുമാണ് ഇന്ത്യ. എന്നിട്ടും,മിതമായി ഉപയോഗിക്കേണ്ട ബ്രോഡ്-സ്പെക്ട്രം (നിരവധി ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ) ആൻറിബയോട്ടിക്കുകൾ ഇന്ത്യ ഉയർന്ന അളവിലാണ് ഉപയോഗിക്കുന്നത്‌.ലാൻസറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പ്രസിദ്ധീകരിച്ച ഫാർമട്രാക്കില്‍ ഇന്ത്യയിലെ ആന്റിബയോട്ടിക്കുകളുടെ അനുചിതമായ ഉപയോഗത്തിന്റെ വ്യാപ്തി കാണിക്കുന്നു.ആൻറിബയോട്ടിക്കുകളുടെ വിൽപ്പനയെക്കുറിച്ച് ലഭ്യമായ ഏറ്റവും വലിയ ഡാറ്റാസെറ്റ് ഉപയോഗിച്ച് സമീപകാലത്ത് നടത്തിയ പഠനത്തില്‍ നിന്നുളള കണ്ടെത്തലുകളാണിവ.

പാക്കേജിന്റെ വലുപ്പം, ഫോർമുലേഷനുകളുടെ ശക്തി, ഡോസ് എന്നിവ കണക്കിലെടുക്കാതെ ഡിഫൈന്‍ഡ് ഡെയ്‌ലി ഡോസ്‌ (ഡിഡിഡി) എന്ന ഒരു സ്റ്റാൻഡേർഡ് അളവ് ഉപയോഗിച്ചതു കൊണ്ട് മരുന്നുപയോഗത്തിന്റെ കണക്കറിയാന്‍ സാധിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുളള ‘ആക്സസ്-വാച്ച്-റിസർവ്’ ഗ്രൂപ്പിംഗ് മാനദണ്ഡം ഉപയോഗിച്ചാണ്
ഞങ്ങൾ അനുചിതമായ ലെവലുകൾ പരിശോധിച്ചത്‌. ‘വാച്ച്’ ആൻറിബയോട്ടിക്കുകൾ എന്ന
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജാഗ്രതയോടെ ഉപയോഗിക്കേണ്ടവയാണ്‌. കാരണം ഇവ നിർദ്ദിഷ്ട ലക്ഷണങ്ങളുളളപ്പോള്‍ ഉപയോഗിക്കുന്ന ബ്രോഡ്-സ്പെക്ട്ര ആൻറിബയോട്ടിക്കുകളാണ്‌. ആൻറിബയോട്ടിക് ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോള്‍ ‘ആക്‌സസ്’ ആൻറിബയോട്ടിക്കുകൾക്ക് മുൻഗണന നൽകണം.ആഗോളതലത്തിൽ മൊത്തം ഉപഭോഗത്തിൽ ‘ആക്സസ്’ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം 60 ശതമാനമെങ്കിലും ആവണമെന്നാണ് ലക്ഷ്യം.

2019-ൽ ഇന്ത്യയിൽ ഉപയോഗിച്ച മൊത്തം ഡിഡിഡികളുടെ 72.7 ശതമാനവും ‘വാച്ച്’ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചിട്ടുളളത്.’ആക്സസ്-വാച്ച്’ അനുപാതത്തിന്റെ മൊത്തത്തിലുള്ള വിപരീതഫലമാണ് കാരണമെന്നാണ്‌ പഠനം റിപ്പോർട്ട് പറയുന്നത്‌.ഇതേക്കാലയളവില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആൻറിബയോട്ടിക്ക് അസിത്രോമൈസിനാണ്‌. നിസാരമായ അപ്പർ റെസ്പിറേറ്ററി അണുബാധകൾക്ക് പോലും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ലാതെ ഉപയോഗിക്കുന്നത്, ലഭ്യമായ ആൻറിബയോട്ടിക്കുകളുടെ സാധ്യതകൾ സംരക്ഷിക്കുന്നതിന് ഭീഷണിയാണ്. ബ്രോഡ്-സ്പെക്ട്രം ആൻറിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം മരുന്ന് പ്രതിരോധത്തിന്റെ ആവിർഭാവത്തിന് ഒരു പ്രധാന കാരണമാവുന്നു.

ഏറ്റവും സാധാരണയായി ദുരുപയോഗം ചെയ്യുന്ന മരുന്നുകൾ ഏതൊക്കെയാണെന്നു നോക്കാം

അസിത്രോമൈസിൻ – മുതിർന്നവരിലും കുട്ടികളിലും പനി, തൊണ്ടവേദന, ചുമ

അമോക്സിസിലിൻ – ജലദോഷം, പനി, ചെവി വേദന, തൊണ്ടവേദന, ചുമ

അമോക്സിസിലിൻ – ക്ലാവുലാനിക് ആസിഡ് കോമ്പിനേഷൻ – മുതിർന്നവരിൽ പനി, തൊണ്ടവേദന, ചുമ

സിപ്രോഫ്ലോക്സാസിൻ, ഓഫ്ലോക്സാസിൻ – മൂത്രാശയ അണുബാധ, വയറിളക്കം

സെഫിക്സിം – പനി, തൊണ്ടവേദന, ചുമ

ഇന്ത്യയിൽ നിലവിലുള്ള ആൻറിബയോട്ടിക് മാർക്കറ്റ് സിസ്റ്റത്തിനും ലൈസൻസിംഗ്, റെഗുലേറ്ററി അന്തരീക്ഷത്തിനും എതിരായ അനുചിതമായ ഉപയോഗം ഞങ്ങൾ പരിശോധിക്കുകയുണ്ടായി. ധാരാളം ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ (എഫ്ഡിസി) ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആൻറിബയോട്ടിക് എഫ്‌ഡിസികളില്‍ ശാസ്ത്രീയ മൂല്യം തെളിയിക്കപ്പെട്ട ചുരുക്കം ചിലതൊഴിച്ചാൽ കാര്യക്ഷമത കുറഞ്ഞതും തെറ്റായ ഡോസ് ഷെഡ്യൂളിംഗും കാരണം അണ്ടർ-ഡോസിംഗ് അല്ലെങ്കിൽ ഓവർ-ഡോസിലേക്കു നയിക്കുന്നതാകും ഭൂരിഭാഗം ആന്റിബയോട്ടിക്കുകളും. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വിദഗ്ധ സമിതി റിപ്പോർട്ടും ഉൾപ്പെടെയുള്ള മുൻ റിപ്പോർട്ടുകൾ, വർദ്ധിച്ചുവരുന്ന ‘യുക്തിരഹിത’ എഫ്‌ഡിസികളുടെ എണ്ണം പൊതുജനാരോഗ്യ പ്രശ്‌നമായി എടുത്തുകാണിക്കുന്നുണ്ട്‌.

അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടുന്ന റെഗുലേറ്റർമാരുമുള്ള സംസ്ഥാന തലത്തിലുളള സംവിധാനം ഇന്ത്യയ്ക്കുണ്ട്‌. എല്ലാ പുതിയ തന്മാത്രകൾക്കും (മരുന്നുകൾ) സി‌ഡി‌എസ്‌സി‌ഒ അംഗീകാരം ആവശ്യമാണെങ്കിലും, നിർദ്ദിഷ്ട മാർക്കറ്റിംഗ് ലൈസൻസുകൾ ഉൽപ്പന്നങ്ങൾക്കുളള ലൈസൻസുകൾ സംസ്ഥാന റെഗുലേറ്റർമാരിൽ നിന്ന് ലഭിക്കും. കൂടാതെ ഈ സംസ്ഥാനതല ഏജൻസികൾക്ക് പരിമിതമായ മാനുഷിക വിഭവശേഷിയും ഉൽപന്നത്തിലെ ഫോർമുലേഷനുകളുടെ മെറിറ്റ് തീരുമാനിക്കാനുള്ള സാങ്കേതിക ശേഷിയും ഉണ്ട്. ഇത് ആൻറിബയോട്ടിക് എഫ്‌ഡിസികൾ വിപണിയിലേക്ക് വൻതോതിൽ കുതിച്ചുയരാന്‍ കാരണമാകുന്നു.

ലോകവും പ്രത്യേകിച്ച് ഇന്ത്യയും ഇന്ന് അഭിമുഖീകരിക്കുന്ന ആൻറിബയോട്ടിക് പ്രതിരോധത്തിന്റെ ഗുരുതരമായ ഭീഷണി കണക്കിലെടുത്ത് സർക്കാരിന്റെ ഉയർന്ന തലത്തിൽ സൂക്ഷ്മമായ നയ പരിശോധനകള്‍ നടത്തേണ്ടതാണ്.1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന് പകരമായി പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സർക്കാർ, ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററി അന്തരീക്ഷം വൃത്തിയാക്കാനുള്ള സുവർണാവസരമാണ് ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്നത്.യുഎസ് എഫ്ഡിഎ പോലെ മരുന്നുകളുടെ അംഗീകാരത്തിനും ലൈസൻസിംഗിനും ഒരൊറ്റ സെൻട്രൽ റെഗുലേറ്റർ .അല്ലെങ്കിൽ, സംസ്ഥാന റെഗുലേറ്റർമാർ അനുചിതമായ ഫോർമുലേഷനുകൾ/ഉൽപ്പന്നങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, സംസ്ഥാന റെഗുലേറ്റർമാരുടെ തീരുമാനങ്ങൾ അസാധുവാക്കാൻ CDSCO-യ്ക്ക് നിയമപരവും നിയന്ത്രണപരവുമായ അധികാരങ്ങൾ ഇതെല്ലാമായിരിക്കും ഞങ്ങള്‍ ആവശ്യപ്പെടുക.

സംസ്ഥാന റെഗുലേറ്റർമാരുടെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുളള സംവിധാനം ഉണ്ടായിരിക്കണം. രണ്ടാമതായി, ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കുന്നതിന് മതിയായ ഫണ്ടിംഗും മനുഷ്യവിഭവശേഷിയും ഉപയോഗിച്ച് സംസ്ഥാന റെഗുലേറ്റർമാരെ നാം ശാക്തീകരിക്കേണ്ടതുണ്ട്. മൂന്നാമതായി, ഒരു ഫാർമസിസ്റ്റിന് ഈ മരുന്നുകൾ നൽകുന്നതിന് മുമ്പ് യോഗ്യതയുള്ള ഒരു ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും രേഖപ്പെടുത്തണം.
എല്ലാ ‘വാച്ച്’, ‘റിസർവ്’ ആൻറിബയോട്ടിക്കുകളെങ്കിലും ഉൾപ്പെടുത്തുന്നതിനായി പുതിയ നിയമം ഷെഡ്യൂൾ H1 മരുന്നുകളുടെ പട്ടിക വിപുലീകരിക്കണം. അവസാനമായി, ഡോക്ടർമാരും ഫാർമസിസ്റ്റുകളും തമ്മിലുള്ള കുറിപ്പടി വിശദാംശങ്ങൾ സുരക്ഷിതമായി കൈമാറുന്നതിന് ഡിജിറ്റൽ ആരോഗ്യത്തിന്റെ സാധ്യകള്‍ സർക്കാർ സംരംഭങ്ങൾ ഉപയോഗിക്കണം. ആൻറിബയോട്ടിക് കുറിപ്പുകളും വിൽപ്പനയും പ്രാദേശിക മൈക്രോബയോളജിക്കൽ, ഡ്രഗ് സെൻസിറ്റിവിറ്റി പാറ്റേണുകൾ അടിസ്ഥാനമാക്കിയുള്ള ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്ക് കുറിപ്പടിയുടെയും വിൽപ്പന ഡാറ്റയുടെയും പതിവ് ഓഡിറ്റുകൾ ഉണ്ടായിരിക്കണം. ജൻ ഔഷധി സ്റ്റോറുകളിലൂടെയും കാര്യക്ഷമമായ സംഭരണ ​​സംവിധാനത്തിലൂടെയും ഉചിതമായ ആൻറിബയോട്ടിക്കുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്‌.

ലേഖകൻ: ഡോക്ടർ ഷാഫി ഫസലുദ്ദീൻ കോയ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Azithromycin arbitrarily makes you drug resistant