ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. എന്നിരുന്നാലും, ജീവിതശൈലിയിലെ മാറ്റങ്ങൾ, സമയക്രമങ്ങളിൽ വരുന്ന മാറ്റങ്ങൾ, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളിലെ അപര്യാപ്തത എന്നിവ കാരണം പലരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു. ചില സമയത്ത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ഇത് കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ നിങ്ങൾ ഉറക്കവുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, എത്രയും വേഗം വൈദ്യ സഹായം തേടേണ്ടത് പ്രധാനമാണ്.
ഉറക്കം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഹൃദ്രോഗം, വൃക്കരോഗം, രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം, വിഷാദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു.
Read More: ദിവസവും മദ്യം കഴിക്കുന്നവരിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ സാധ്യത കൂടുതലെന്ന് പഠനം
ഉറക്കത്തിൽ വരുന്ന കുറവ് കാരണം നെഗറ്റീവ് ഫലങ്ങൾ ഒന്നും വരില്ലെന്ന് പലരും തെറ്റിധരിക്കാറുണ്ട്. എന്നാൽ മാനസികാരോഗ്യം, ശാരീരിക ആരോഗ്യം, ജീവിത നിലവാരം, സുരക്ഷ എന്നിവയ്ക്ക് ശരിയായ സമയത്ത് മതിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
View this post on Instagram
ഉറക്കവുമായി ബന്ധപ്പെട്ട് ആയുർവേദ പ്രാക്ടീഷണർ ഡോ ഐശ്വര്യ സന്തോഷ് പറയുന്ന ചില ലളിതമായ ആയുർവേദ ടിപ്പുകൾ പരിചയപ്പെടാം. “അഷ്ടാംഗ ഹൃദയത്തിൽ പറയുന്നത് പ്രകാരം , നല്ല ഉറക്കത്തിന് എരുമപ്പാൽ നല്ലതാണ്,” എന്ന് അവർ പറയുന്നു. ഇതിന് പുറമെ മറ്റ് ചില മാർഗങ്ങളും അവർ നിർദേശിക്കുന്നു.
Read More: ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് എത്രയായിരിക്കണം ? ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ
മികച്ച ഉറക്കം ലഭിക്കുന്നതിനുള്ള ചില ടിപ്പുകൾ
- ഉറങ്ങുന്നതിന് അൽപം മുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുക.
- ഉറക്കസമയത്തിന് മുമ്പ് ധ്യാനിക്കുക.
- രാത്രിയിൽ നിങ്ങളുടെ കാലിൽ എണ്ണ പുരട്ടുക.
- രാത്രിയിൽ ഒരു ഗ്ലാസ് എരുമപ്പാൽ കഴിക്കുക.
- രാത്രിയിൽ കട്ടിയായ ഭക്ഷണം ഒഴിവാക്കുക.
- ദിവസവും യോഗയോ വ്യായാമമോ ചെയ്യുക.
- രാത്രി 7 മണിക്ക് മുമ്പ് അല്ലെങ്കിൽ പരമാവധി 8 മണിക്ക് മുൻപ് അത്താഴം കഴിക്കുക.