scorecardresearch
Latest News

തലവേദന അകറ്റാൻ ആയുർവേദ ചായ

സാധാരണ ചായയ്ക്കുപകരം, തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം നിലനിർത്താനും രാവിലെ ഈ ചായ കുടിക്കുക

health, health tips, ie malayalam

പലകാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാകാം. ഉയർന്ന രക്തസമ്മർദം, ഹാങ് ഓവർ, പനി, സാധാരണ കുടിക്കുന്ന സമയത്ത് ചായ കിട്ടാത്തത്, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ, സമ്മർദം, അല്ലെങ്കിൽ കഫീൻ (ചായ/കാപ്പി) പോലുള്ള ചില പാനീയങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴൊക്കെ തലവേദന ഉണ്ടാകാറുണ്ട്.

തലവേദന മാറാൻ മരുന്നിനെ ആശ്രയിക്കുന്നതിനുപകരം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആയുർവേദ ചായ നിർദേശിക്കുകയാണ് ഡോ.ദിക്സ ഭാവ്സർ. സാധാരണ ചായയ്ക്കുപകരം, തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം നിലനിർത്താനും രാവിലെ ഈ ചായ കുടിക്കാനും അവർ ആവശ്യപ്പെട്ടു.

ചേരുവകൾ

  • 1 ഗ്ലാസ് വെള്ളം (300 മില്ലി) എടുക്കുക
  • അര ടീസ്പൂൺ അയമോദകം
  • ഏലയ്ക്ക നന്നായി ചതച്ചത്
  • 1 ടീസ്പൂൺ മല്ലി
  • 5 പുതിന ഇലകൾ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ചേരുവകളെല്ലാം ചേർത്ത് ചെറു തീയിൽ മൂന്നു മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക.

വയറുവേദന, ദഹനക്കേട്, ചുമ, ജലദോഷം, പ്രമേഹം, ആസ്ത്മ, ശരീരഭാരം കുറയ്ക്കൽ എന്നിവയ്‌ക്ക് അയമോദകം സഹായിക്കുന്നു. ഉപാപചയപ്രവർത്തനം, മൈഗ്രെയ്ൻ തലവേദന, ഹോർമോൺ ബാലൻസ്, തൈറോയ്ഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് മല്ലി മികച്ചതാണ്.

ചായയുടെ ആസക്തി, മൂഡ് വിങ്സ്, ഉറക്കമില്ലായ്മ, അസിഡിറ്റി, മൈഗ്രെയ്ൻ, കൊളസ്ട്രോൾ എന്നിവയിൽ നിന്ന് മുക്തി നേടാൻ പുതിന ഇലകൾ ഉത്തമമാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓക്കാനം, മൈഗ്രെയ്ൻ, ഉയർന്ന രക്തസമ്മർ എന്നിവയ്ക്ക് ഏലയ്ക്ക നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurvedic tea for headache