വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ വരണ്ട ചുമ പലർക്കും വിഷമകരമാണ്. പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിലും, അലർജിയോ ചൊറിച്ചിലോ കാരണം വരണ്ട ചുമ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. ചുമയിൽനിന്നും ആശ്വാസം നേടാൻ മഞ്ഞൾ, തേൻ, തുളസി എന്നിവയുടെ മിശ്രിതം കുടിക്കുന്നത് പോലുള്ള ആയുർവേദ മാർഗങ്ങൾ നോക്കുന്നു. ഈ പ്രതിവിധികൾ കഫമുള്ള ചുമയ്ക്കുള്ളതാണെന്ന് പറയുകയാണ് ആയുർവേദ ഡോ. മിഹിർ ഖത്രി.
വരണ്ട ചുമയ്ക്ക് ഈ പ്രതിവിധികൾ പ്രവർത്തിക്കില്ല. ഇത് ചുമ കൂട്ടുമെന്ന് ഡോ.ഖാത്രി ഇൻസ്റ്റഗ്രാം റീലിൽ വിശദീകരിച്ചു. വരണ്ട ചുമയിൽനിന്നും ആശ്വാസം നേടാൻ ചെറുചൂടുള്ള കടുകെണ്ണയും ഉപ്പും ചേർത്ത് നെഞ്ചിലും കഴുത്തിലും പുരട്ടാമെന്ന് ഡോ.ഖാത്രി പറഞ്ഞു.
നാല് കഷണം ഏലയ്ക്കയും അര സ്പൂൺ റോക്ക് ഷുഗറും അര സ്പൂൺ പശുവിൻ നെയ്യും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കാം. പ്രമേഹരോഗികൾ റോക്ക് ഷുഗർ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിട്ടുമാറാത്ത വരണ്ട ചുമയ്ക്ക് ശരിയായ ചികിത്സ ആവശ്യമാണെന്നും ഡോക്ടർ ഖത്രി പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മൂക്കടപ്പും തൊണ്ടവേദനയും പെട്ടെന്ന് മാറ്റാം, ഈ പാനീയം കുടിക്കൂ