scorecardresearch

സന്ധി വേദന മാറ്റാൻ ചില ആയുർവേദ വഴികൾ

വിവിധ വിറ്റാമിനുകളുടെ കുറവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവയ്‌ക്കൊപ്പം വിശ്രമമില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും പലരിലും സന്ധി വേദനയ്ക്ക് കാരണമാകാം

സന്ധി വേദന മാറ്റാൻ ചില ആയുർവേദ വഴികൾ

തിരക്കേറിയ ജോലിക്കിടയിൽ ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം മാറ്റിവയ്ക്കാൻ മറക്കുന്നവരുണ്ട്. ഇത് സന്ധിവേദന, നടുവേദന, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊക്കെ വേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുപോലെ, വിവിധ വിറ്റാമിനുകളുടെ കുറവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവയ്‌ക്കൊപ്പം വിശ്രമമില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും പലരിലും സന്ധി വേദനയ്ക്ക് കാരണമാകാം.

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്, അമിതഭാരം, സന്ധിവാതം, അല്ലെങ്കിൽ വാർധക്യം എന്നിവ കാരണം ഒരാൾക്ക് ഏത് പ്രായത്തിലും സന്ധി വേദന അനുഭവപ്പെടാമെന്ന് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. സന്ധി വേദന വീട്ടിൽ തന്നെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനുള്ള ചില ആയുർവേദ വഴികളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.

  • പുളിച്ചതും ഉപ്പിട്ടതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • വാതം വർധിപ്പിക്കുന്ന ഭക്ഷണവും (ഉണങ്ങിയതും പഴകിയതുമായ ഭക്ഷണം), അമിത വ്യായാമം, രാത്രിയിൽ വളരെ വൈകിയും ഉണർന്നിരിക്കുക, സമ്മർദം നിറഞ്ഞ ജീവിതശൈലി എന്നിവ ഒഴിവാക്കുക.
  • നെയ്യ്, എള്ള്, ഒലീവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുക.
  • റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴികെയുള്ള എല്ലാ തരത്തിലുള്ള സന്ധി വേദനകൾക്കും അഭ്യംഗ (മസാജ്) പരീക്ഷിക്കുക. എള്ളെണ്ണ, കടുകെണ്ണ, ആവണക്കെണ്ണ എന്നിവ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചില ഓപ്ഷനുകളാണ്, അവ വേദന ഒഴിവാക്കാൻ സന്ധികളിൽ പുരട്ടാം.
  • ശല്ലകി, അശ്വഗന്ധ, നിർഗുണ്ടി, രസ്ന, മഞ്ഞൾ, ഇഞ്ചി മുതലായവ സന്ധിവേദനയ്ക്ക് നന്നായി പ്രവർത്തിക്കുന്ന ആയുർവേദ ഔഷധങ്ങളിൽ ഉൾപ്പെടുന്നു.
  • മഹാനാരായണൻ തൈലം, നിർഗുണ്ടി തൈലം, കൊട്ടംചുക്കാദി തൈലം, സഹചാരാദി തൈലം, ധന്വന്തരം തൈലം മുതലായവ സന്ധി വേദന അകറ്റാൻ സഹായിക്കുന്ന ആയുർവേദ എണ്ണകളാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥതയ്ക്കും വേദനയ്ക്കും കാരണമാകുന്ന 5 ശീലങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurvedic remedies to help manage joint pain