scorecardresearch

Latest News

കോവിഡിൽനിന്നും അതിവേഗം മുക്തരാവാൻ മികച്ച മൂന്ന് ടിപ്‌സുകൾ

കോവിഡിൽ നിന്ന് വേഗത്തിൽ മുക്തരാവാൻ നിങ്ങളെ സഹായിക്കുന്ന മികച്ച മൂന്ന് ടിപ്‌സുകൾ

Ayurveda, health, ie malayalam

ദീർഘനാളത്തെ പോരാട്ടത്തിനുശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയാണ്. പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും നിരവധി പേർ രോഗമുക്തരാകാനുണ്ട്. വൈറസിൽനിന്നും രക്ഷ നേടാൻ മരുന്നുകൾ ആവശ്യമാണെങ്കിലും ഒരാൾക്ക് സുഖം പ്രാപിക്കാൻ സഹായിക്കുന്ന ചില ആയുർവേദ മാർഗങ്ങളുമുണ്ടെന്ന് ഡോ.ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

കോവിഡിൽ നിന്ന് വേഗത്തിൽ മുക്തരാവാൻ നിങ്ങളെ സഹായിക്കുന്ന മികച്ച മൂന്ന് ടിപ്‌സുകൾ ഇതാ.

ആവി പിടിക്കുക

500 മില്ലി വെള്ളം തിളപ്പിച്ച് അതിൽ രണ്ട് ടേബിൾസ്പൂൺ അയമോദകം ചേർക്കുക. 4-5 തുളസി ഇലകൾ, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു പിടി പുതിന ഇല എന്നിവ ചേർക്കാം. 10-12 മിനിറ്റ് തിളപ്പിക്കുക. തിളച്ചശേഷം 10 മിനിറ്റ് തണുക്കാനായി മാറ്റി വയ്ക്കുക. ഒരു ദിവസത്തിൽ 4-5 തവണ ഇങ്ങനെ ചെയ്ത് കുടിക്കുക.

വെളളം കവിൾ കൊളളുക

250-300 മില്ലി വെള്ളം എടുത്ത് ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, അര ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. കവിൾ കൊള്ളാൻ പാകത്തിന് ചൂടാകുമ്പോൾ മാറ്റുക. ഒരു ദിവസം 4-5 തവണ ചെയ്യുക.

Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

പ്രാണായാമം

അനുലോമ വിലോമ, ഭ്രമരി, ഭാസ്ട്രിക, കപൽഭതി പ്രണായം തുടങ്ങിയ പ്രാണായാമങ്ങൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ 5-10 മിനിറ്റ് ചെയ്യുക. പ്രാണായാമങ്ങൾ ഒഴിഞ്ഞ വയറിലോ ഭക്ഷണത്തിന് മൂന്ന് മണിക്കൂർ ശേഷമോ ചെയ്യുക.

ഈ നിർദേശങ്ങൾ മരുന്നിനും ചികിത്സയ്ക്കും അതീതമാണെന്നും അവർ എടുത്തുപറഞ്ഞു, അതിനാൽ നിങ്ങളുടെ ഡോക്ടർ നിർദേശിച്ച മരുന്ന് / ചികിത്സയ്‌ക്കൊപ്പം നിങ്ങൾ ഇത് ചെയ്യേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurvedic practitioner suggests top three tips for quick covid recovery520437