ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു. ജലദോഷം, പനി, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇവയിൽ നിറഞ്ഞിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഒരാളുടെ ഭക്ഷണത്തിൽ ചില ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്ന് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ. ”നിരവധി പ്രമേഹ രോഗികളെ ഞാൻ ചികിത്സിക്കുന്നുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തി പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ചില ഔഷധസസ്യങ്ങൾ അത്ഭുതകരമായ ഫലങ്ങൾ നൽകി,” ഡോ.ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ഗുഡൂച്ചി/ഗിലോയ്: രുചിയിൽ കയ്പുള്ളതാണ്. എന്നാൽ പ്രതിരോധശേഷി, പഞ്ചസാരയുടെ അളവ്, ചുമ/ജലദോഷം, കരൾ, സ്പ്ലീൻ മുതലായവയ്ക്ക് ഉത്തമമാണ്.
നെല്ലിക്കയും മഞ്ഞളും: നെല്ലിക്കയുടെയും മഞ്ഞളിന്റെയും തുല്യ അളവിലുള്ള സംയോജനമാണ് നിഷ അമൽകി എന്നറിയപ്പെടുന്നത്. പ്രമേഹം തടയുന്ന നിരവധി മരുന്നുകളിൽ ഏറ്റവും മികച്ച ഒന്നാണിത്.
ത്രിഫല, മഞ്ജിഷ്ഠ, ഗോക്ഷൂർ എന്നിവ കരളിലെയും വൃക്കകളിലെയും വിഷാംശം ഇല്ലാതാക്കുന്ന അത്ഭുതകരമായ ഔഷധങ്ങളാണ്.
തൃക്കാട്ട്: ഷുന്തി, പിപ്പലി, മരിച് എന്നിവ പ്രമേഹത്തെ പ്രതിരോധിക്കുന്ന സുഗന്ധദ്രവ്യങ്ങളാണ്. അവ ഉപാപചയ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.
വേപ്പ്, മധുനാധിനി/ഗുഡ്മാർ: പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അത്ഭുതകരമായ ഔഷധങ്ങളാണ്.
അശ്വഗന്ധ: സമ്മർദ്ദം, ക്ഷീണം, പ്രതിരോധശേഷി മെച്ചപ്പെടുത്തൽ, ഇൻസുലിൻ സംവേദനക്ഷമത എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
കറിവേപ്പില, മുരിങ്ങയില, കറുവാപ്പട്ട, ഉലുവ തുടങ്ങിയവയാണ് പ്രമേഹത്തിന് ഉപയോഗപ്രദമായ മറ്റ് ചിലത്. ഇവയെല്ലാം പ്രമേഹത്തിന് ഏറ്റവും നല്ലതാണെന്ന് അവർ പറഞ്ഞു. ”നിങ്ങൾക്ക് ഏറ്റവും മികച്ച ഫലം നൽകുന്നത് ഏതാണെന്ന് മനസിലാക്കാൻ, ഒരു ആയുർവേദ പരിശീലകനെ സമീപിക്കുക. ദയവായി സ്വയം മരുന്ന് കഴിക്കരുത്,” അവർ ഉപദേശിച്ചു.