scorecardresearch

മലബന്ധമോ, വയർ വീർക്കലോ, ആർത്തവ വേദനയോ; എല്ലാത്തിനുമുള്ള പ്രതിവിധി പെരുംജീരകം

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ 1 ടീസ്പൂൺ പെരുംജീരകം ചവച്ചരച്ച് കഴിക്കുക

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ 1 ടീസ്പൂൺ പെരുംജീരകം ചവച്ചരച്ച് കഴിക്കുക

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
food, health, ie malayalam

നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ പെരുംജീരകം എല്ലാവിധ ദഹനപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ആയുർവേദത്തിൽ, ദഹനം മെച്ചപ്പെടുത്തുന്നതിൽ പെരുംജീരകം വലിയൊരു പങ്ക് വഹിക്കുന്നു. പിത്തത്തെ പ്രകോപിപ്പിക്കാതെ ദഹനശക്തി മെച്ചപ്പെടുത്തുന്നു. വാതവും കഫവും സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു.

Advertisment

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ പെരുംജീരകത്തിലുണ്ട്. പെരുംജീരക വിത്തിൽ എസ്ട്രാഗോൾ, ഫെൻ‌ചോൺ, അനെതോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു

പെരുംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • ശക്തിയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു
  • ദഹനശക്തി മെച്ചപ്പെടുത്തുന്നു
  • ഹൃദയത്തിന് നല്ലത്
  • ആർത്തവസമയത്ത് വേദന ഒഴിവാക്കുന്നതിന് ഉപയോഗപ്രദമാണ്.
  • കണ്ണുകൾക്ക് നവോന്മേഷം നൽകുന്നു.

* ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ 1 ടീസ്പൂൺ പെരുംജീരകം ചവച്ചരച്ച് കഴിക്കുക. അസിഡിറ്റി/ഉയർന്ന പിത്ത പ്രശ്നങ്ങൾ ഉള്ള സന്ദർഭങ്ങളിൽ അര ടീസ്പൂൺ റോക്ക് ഷുഗർ കൂടി ചേർക്കുക.

Advertisment

* ശരീര ഭാരം കുറയ്ക്കൽ, ചുമ/ജലദോഷം, ആർത്തവ വേദന, ഛർദി, വിരശല്യം എന്നിവയ്ക്ക് 1 ടീസ്പൂൺ പെരുംജീരകം 1 ഗ്ലാസ് വെള്ളത്തിൽ 3-5 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക.

* ജീരകം, മല്ലി, പെരുംജീരകം എന്നിവ 1 ടീസ്പൂൺ വീതം 1 ഗ്ലാസ് വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: