scorecardresearch

പനിയേയും ജലദോഷത്തെയും തടയാം; ആയുർവേദത്തിലുണ്ട് ചില എളുപ്പവഴികൾ

മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ആയുര്‍വേദ ഔഷധങ്ങൾ ഇവയാണ്

മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ആയുര്‍വേദ ഔഷധങ്ങൾ ഇവയാണ്

author-image
Health Desk
New Update
ayurveda tips | ayurveda herbs | ashwagandha

മഴക്കാല ആരോഗ്യസംരക്ഷണം

പനി, ജലദോഷം, ചുമ എന്നിങ്ങനെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന കാലമാണ് മഴക്കാലം. അതിനാൽ തന്നെ മഴക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വാത പിത്തരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന കാലം കൂടിയാണ് മഴക്കാലമെന്നാണ് ഒറിജിന്‍ ക്ലിനിക്കിന്റെ സഹസ്ഥാപകനായ ഡോ യോജന പൊകര്‍ണ പറയുന്നത്.

Advertisment

ആയുര്‍വേദം അനുസരിച്ച് ജൂലൈ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതിവരെയുളള മാസങ്ങളെയാണ് വര്‍ഷകാലം അഥവാ മണ്‍സൂണ്‍ എന്ന് വിളിക്കുന്നത്. ആയുര്‍വദ പ്രകാരം മഴക്കാലത്ത് നിങ്ങള്‍ പാലിക്കേണ്ട ചില ജീവിതശൈലികൾ നിർദ്ദേശിക്കുകയാണ് ഡോ യോജന പൊകര്‍ണ.

  • ഭക്ഷണവസ്തുക്കള്‍ പാചകം ചെയ്യുമ്പോള്‍ ഇഞ്ചി, മഞ്ഞള്‍, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുക.
  • തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
  • മഴക്കാലത്ത് അണുബാധക്ക് സാധ്യതയുളളതിനാല്‍ ചെരുപ്പിട്ട് മാത്രം നടക്കുക. കെട്ടികിടക്കുന്ന വെളളത്തില്‍ ചവിട്ടാതിരിക്കുക. കാലുകള്‍ വൃത്തിയായി സൂക്ഷിക്കുക.
  • വറുത്തതും എണ്ണമയമുളളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം അവ ദഹനത്തെ തടസ്സപ്പെടുത്തുന്നു.
  • മണ്‍സൂണ്‍കാലത്ത് അസംസ്‌കൃത പച്ചക്കറികളുടെയും സാലഡുകളുടെയും ഉപയോഗം കുറയ്ക്കുക. കാരണം അവയില്‍ ജലജന്യ ബാക്ടീരിയകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ആയുര്‍വേദ ഔഷധങ്ങളും ഡോക്ടർ യോജന നിർദ്ദേശിക്കുന്നു.

Advertisment

അശ്വഗന്ധ
അശ്വഗന്ധ സമ്മര്‍ദ്ദം കുറക്കാനും ഊര്‍ജ്ജം മെച്ചപ്പെടുത്താനും നല്ലതാണ്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും. അശ്വഗന്ധ ആരോഗ്യകരമായ നാഡീവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.

ത്രിഫല
കടുക്ക , നെല്ലിക്ക , താന്നി എന്നിവ ചേർന്നതാണ് ത്രിഫല. ദഹനനാളത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ത്രിഫല സഹായിക്കുന്നു.

തുളസി
തുളസി എല്ലാവരുടെയും വീടുകളില്‍ പരിപാലിച്ച് പോരുന്ന ഒരു സസ്യമാണ്. വളരെയേറെ ഔഷധ ഗുണങ്ങള്‍ ഉളള ഈ സസ്യത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും കഴിവുണ്ട്. ആരോഗ്യകരമായ ദഹനത്തിനും ഇത് സഹായകമാണ്. ഇതിന് ആന്റിമൈക്രോബയല്‍,ആന്റിഇന്‍ഫ്‌ളോമേറ്ററി ഗുണങ്ങളുണ്ടെന്നും അണുബാധകൾ വർധിക്കുന്ന മഴക്കാലത്ത് തുളസി ഏറെ ഗുണപ്രദമാണ്.

ഇഞ്ചി
ദഹനത്തെ സഹായിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. വയറുവേദന, ദഹനക്കേട്, ഛര്‍ദ്ദി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഇഞ്ചി സഹായിക്കുന്നു.

മഞ്ഞള്‍
മഞ്ഞളിന് ശക്തമായ ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യകരമായ ദഹനത്തെ പിന്തുണക്കാനും വീക്കം,സന്ധിവേദന എന്നിവ കുറക്കാനും സഹായിക്കുന്നു.

Ayurveda Health Monsoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: