Latest News

അസിഡിറ്റി തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചില എളുപ്പ ആയുർവേദ വഴികൾ

ദീർഘനേരം വിശന്നിരിക്കരുത്. ഇത് അസിഡിറ്റിക്ക് കാരണമാകും

health, health news, ie malayalam

മിക്ക ആളുകളും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് അസിഡിറ്റി. സമ്മർദ്ദകരമായ ജീവിതശൈലി, മോശം ഭക്ഷണം തുടങ്ങി നിരവധി ഘടകങ്ങൾ അസിഡിറ്റിക്ക് കാരണമാകും. ജീവിതശൈലിയിലെ ലളിതമായ ചില മാറ്റങ്ങളിലൂടെ അസിഡിറ്റി തടയാം. അസിഡിറ്റി തടയുന്നതിനുളള ചില എളുപ്പ വഴികൾ ആയുർവേദ വിദഗ്‌ധ ഡോ. ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

  • അമിതമായ മസാല, പുളി, ഉപ്പ്, വറുത്ത, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക
  • അമിതമായി ഭക്ഷണം കഴിക്കരുത്
  • പുളിയുളള പഴങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിക്കുക
  • ദീർഘനേരം വിശന്നിരിക്കരുത്. ഇത് അസിഡിറ്റിക്ക് കാരണമാകും
  • ഭക്ഷണം ഒഴിവാക്കരുത് (പ്രത്യേകിച്ച് ഉച്ചഭക്ഷണം)
  • അസമയത്തും ക്രമരഹിതവുമായ ഭക്ഷണം ഒഴിവാക്കുക
  • നേരത്തെ അത്താഴം കഴിക്കുക
  • അമിതമായ അളവിൽ വെളുത്തുള്ളി, ഉപ്പ്, എണ്ണ, മുളക് മുതലായവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. മാംസാഹാരം ഒഴിവാക്കുന്നതാണ് നല്ലത്
  • ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് ഒഴിവാക്കുക
  • പുകവലി, മദ്യം, ചായ, കാപ്പി, ആസ്പിരിൻ പോലുളള മരുന്നുകൾ എന്നിവ ഒഴിവാക്കുക
  • അവസാനത്തേതും വളരെ പ്രധാനപ്പെട്ടതുമായ ഘടകം സമ്മർദ്ദം ഒഴിവാക്കുക എന്നതാണ്

അസിഡിറ്റിയുളളവർക്ക് ചില ചികിത്സാ വഴികളും അവർ പങ്കുവച്ചിട്ടുണ്ട്

  • ദിവസം മുഴുവൻ മല്ലിയിട്ട് തിളപ്പിച്ച കുടിക്കുക
  • ഭക്ഷണത്തിനു ശേഷം അര ടീസ്പൂൺ പെരുംജീരകം ചവയ്ക്കുക
  • തേങ്ങാവെള്ളം കുടിക്കുക
  • ഒഴിഞ്ഞ വയറ്റിൽ ഒരു പിടി കുതിർത്ത ഉണക്കമുന്തിരി കഴിക്കുക
  • ഉറങ്ങുന്നതിനു മുൻപ് 1 ടീസ്പൂൺ പശുവിന്റെ നെയ്യ് ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കുക
  • മാതളനാരങ്ങ, വാഴപ്പഴം, ആപ്പിൾ, പ്ലംസ്, ആപ്രിക്കോട്ട് എന്നിവ കഴിക്കുക

Read More: അസിഡിറ്റി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എളുപ്പത്തിൽ മാറ്റാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Ayurvedic expert suggests simple ways to prevent and treat acidity

Next Story
പഞ്ചസാരയെക്കാൾ നല്ലത് ശർക്കര; കാരണം ഇതാണ്jaggery, sugar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com