Latest News

നല്ല ആരോഗ്യത്തിനും ചർമ്മത്തിനും ഈ ജ്യൂസ് മികച്ചത്

വളരെ എളുപ്പത്തിൽ കിട്ടാവുന്ന ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുളളിൽ ഈ ജ്യൂസ് തയ്യാറാക്കാം

ദിവസേനയുളള ശാരീരിക പ്രവർത്തനങ്ങളോടൊപ്പം ആരോഗ്യത്തോടെ തുടരാൻ ഒരാളുടെ ഭക്ഷണത്തിൽ വർണ്ണാഭമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു, ഇന്നത്തെ കാലഘട്ടത്തിൽ ഇത് വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രഭാത ദിനചര്യയിൽ പുതിയ പച്ചിലകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിൽ, ഉടൻ തന്നെ അത് ആരംഭിക്കേണ്ടതിന്റെ കാരണം ഇതാണ്.

Read More: ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരം, വെളള ചാമ്പക്കയുടെ ഗുണങ്ങൾ

ഒരാളുടെ ആരോഗ്യത്തിന് സഹായകരമായ പഴങ്ങളും പച്ചക്കറികളും ചേർത്തുള്ളൊരു ജ്യൂസിനെക്കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ വിദഗ്ധൻ അമൃത കൗർ. ഏതു പ്രായത്തിലുളളവർക്കും ഈ ജ്യൂസ് കുടിക്കാമെന്നതാണ് സവിശേഷത. തന്റെ 42-കാരിയായ സഹോദരി എല്ലാ ദിവസവും രാവിലെ ഈ ജ്യൂസ് കുടിക്കാറുണ്ടന്ന് പറഞ്ഞ കൗർ, സഹോദരിയെ തളർച്ചയില്ലാതെ 21കിലോമീറ്റർ ഓടാൻ സഹായിക്കുന്നത് ഇതാണെന്നും പങ്കുവെച്ചു.

കാരറ്റ്, ബീട്രൂട്ട്, സ്വീറ്റ് ലൈം, തക്കാളി, വെളളരിക്ക, സെലറി, ശുദ്ധമായ മഞ്ഞൾപ്പൊടി, ചുരക്ക എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ വേണ്ടത്. ഇവയെല്ലാം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ ജ്യൂസ് പാകത്തിൽ അടിച്ചെടുക്കുക. ഊർജത്തിനു മാത്രമല്ല നല്ല ചർമ്മത്തിനും ഈ ജ്യൂസ് മികച്ചതാണെന്ന് കൗർ അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Ayurvedic expert shares juice for good health and great skin493348

Next Story
ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരം, വെളള ചാമ്പക്കയുടെ ഗുണങ്ങൾWhite jamun, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express