അമിതഭാരം കുറയ്ക്കുന്നതിനായി പലരും കഠിനമായി വ്യായാമം ചെയ്യാറുണ്ട്. സ്ഥിരതയോടെ വ്യായാമം ചെയ്യേണ്ടത് ആവശ്യമായതിനാല്‍ പലര്‍ക്കും ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടായി മാറാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതു വ്യായാമങ്ങളും ഭക്ഷണക്രമവും മാത്രമല്ല, ചില ലളിതമായ ജീവിതശൈലി ഘടകങ്ങളും വളരെ ഫലപ്രദമാകുന്ന ഒന്നാണ്.
നിങ്ങൾ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ഈ പ്രക്രിയയെ സഹായിക്കുന്ന ചില ജീവിതശൈലി പിന്തുടരണം. ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവ്സർ അടുത്തിടെ അത്തരം കുറച്ച് കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശരീരഭാരം കുറയക്കുന്നതില്‍ ഡോ. ദിക്സ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാം.
പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര
ശർക്കര പോഷക സമൃദ്ധമാണെങ്കിൽ വെളുത്ത പഞ്ചസാര കലോറി മാത്രമാണ്.
തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം
ദഹനപ്രക്രിയയെ ചൂടുവെള്ളം വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദഹിക്കുന്നത് എളുപ്പമാകുന്നതോടെ മെറ്റബോളിസവും മെച്ചപ്പെടുന്നു.
5,000-10,000 സ്റ്റെപ്പുകള്‍ നടക്കുക
ദിവസവും 5,000 മുതല്‍ 10,000 സ്റ്റെപ്പ് നടക്കുകയാണെങ്കില്‍ നിങ്ങളുടെ നിങ്ങളുടെ ശരീരം സജീവവും വഴക്കമുള്ളതുമായി മാറും. കൂടാതെ രക്തയോട്ടവും സാധാരണ നിലയിലേക്ക് എത്തും.
ജ്യൂസു കുടിക്കുന്നതിന് പകരം പഴങ്ങള്‍ കഴിക്കുക
ജ്യൂസു കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫൈബറിന്റെ അംശം നഷ്ടമാകും. ദ്രാവക രൂപത്തിലായതുകൊണ്ട് തന്നെ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും ഉണ്ടാകും. പക്ഷെ പഴങ്ങള്‍ ചവച്ചരച്ച് കഴിക്കുമ്പോള്‍ തന്നെ ദഹനപ്രക്രിയക്ക് തുടക്കമാകുന്നു. നാരുകൾ കേടുകൂടാത്തതിനാൽ നിങ്ങൾ അവ അനുപാതത്തിൽ കഴിക്കാനും സാധിക്കും.
ഉച്ചഭക്ഷണം ഒഴിവാക്കാതിരിക്കുക
ഒരിക്കലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മിതമായതും കനത്തതുമായ ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല സമയമാണ്.
മിതമായ രാത്രിഭക്ഷണം
രാത്രിഭക്ഷണം മിതമാക്കുക. എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
കൃത്യമായ ഉറക്കം
ശരീരഭാരം കുറയ്ക്കുന്നതിന് ഉറക്കം അനിവാര്യമാണ്. ഉറങ്ങുന്ന സമയത്താണ് കരള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത്. അതിവേഗം ഭാരം കുറയണമെങ്കില്‍ രാത്രി 10 മണിക്ക് മുന്‍പ് തന്നെ ഉറങ്ങാന്‍ ശ്രമിക്കുക.
ദൈനംദിന വ്യായാമം
മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം വ്യായാമവും ശരീരഭാരം കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കുക. യോഗ, നടത്തം, ജിം, സൈക്ലിംഗ്, നീന്തല്‍ അങ്ങനെ എന്തെങ്കിലും ഒന്ന്.