scorecardresearch

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കാം? ആയുർവേദം പറയുന്നത്

പഴങ്ങൾ, നന്നായി വേവിച്ച പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കാം? ആയുർവേദം പറയുന്നത്

എന്ത് കഴിക്കുന്നുവെന്നപോലെ ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കുന്നുവെന്നതും പ്രധാനമാണ്. നല്ല ദഹനം എപ്പോഴും നിലനിർത്തണമെന്ന് ആയുർവേദം നിർദേശിക്കുന്നു. നന്നായി വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് നേടാനാകും. ഒരു ദിവസം 4-5 തവണയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്ന ആളാണെങ്കിൽ, വിശക്കുമ്പോൾ മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക, അതും മിതമായ അളവിൽ.

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആയുർവേദ ആൻഡ് ഗട്ട് ഹെൽത്ത് കോച്ചായ ഡോ. ഡിംപിൾ ജംഗ്ദ. രോഗിയായ ഒരാൾക്ക് ഒരു ദിവസം നാലോ അഞ്ചോ തവണ ഭക്ഷണം നൽകുന്നു, അത് വളരെ ചെറിയ അളവിലെന്ന് അവർ പറഞ്ഞു. പഴങ്ങൾ, നന്നായി വേവിച്ച പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണമാണ് താൻ നിർദേശിക്കുന്നതെന്നും വിറ്റാമിനുകളുടെയും ധാതുക്കളുടെയും എല്ലാ കുറവുകളും ഇതിലൂടെ പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി.

ഒരു ദിവസം 4 നേരം ഭക്ഷണം

എക്ടോമോർഫ് ബോഡി ടൈപ്പ് അല്ലെങ്കിൽ മെസോമോർഫ് ആണെങ്കിൽ, ഒരു ദിവസത്തെ ഭക്ഷണം 4 തവണയായി വിഭജിക്കാം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. വയർ നിറയെ കഴിക്കാതെ വിശപ്പിന്റെ 80% മാത്രം നിറവേറ്റുക. സൂര്യാസ്തമയത്തിനുശേഷം കനത്ത ഭക്ഷണം ഒഴിവാക്കുക, ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിനു മുൻപായി വിശപ്പ് അനുഭവപ്പെടുന്നുവെങ്കിൽ ഒരു ഗ്ലാസ് പാൽ കുടിക്കുക. ഇതിൽ ഒരു നുള്ള് ജാതിക്കയോ മഞ്ഞളോ ചേർക്കുന്നത് രോഗപ്രതിരോധി ശേഷി വർധിപ്പിക്കും.

ഒരു ദിവസം 3 നേരം ഭക്ഷണം

ആരോഗ്യമുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ, ഒരു ദിവസം 3 നേരം ഭക്ഷണം കഴിക്കുക. ലഘുവായ പ്രഭാതഭക്ഷണവും കനത്ത ഉച്ചഭക്ഷണവും ചെറിയ അത്താഴവും കഴിക്കുന്ന സമതുലിതമായ ജീവിതശൈലിയാണിത്. എന്നാൽ, യോഗയിൽ ഒരു ദിവസം 3 നേരം ഭക്ഷണം കഴിക്കുന്ന ഒരാളെ “രോഗി” എന്ന് വിളിക്കുന്നു.

ഒരു ദിവസം 2 നേരം ഭക്ഷണം

യോഗയും ആയുർവേദവും അനുസരിച്ച് ഒരു ദിവസം 2 നേരം ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. രണ്ട് ഭക്ഷണത്തിന് ഇടയിൽ 6 മണിക്കൂർ ഇടവേള നിലനിർത്തുക. അടുത്ത ഭക്ഷണം കഴിക്കുന്നതിനു മുൻപ് പോഷകങ്ങൾ പൂർണ്ണമായി ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനും ശരീരത്തിന് സമയം അനുവദിക്കുക. ഒരു ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കുന്ന ഒരാളെ യോഗയിൽ “ഭോഗി” എന്ന് വിളിക്കുന്നു, അതിനർത്ഥം “ഭക്ഷണം ആസ്വദിക്കുന്നവൻ” എന്നാണ്.

ഒരു ദിവസം ഒരു നേരം ഭക്ഷണം

ഓപ്റ്റിമം ആരോഗ്യത്തിലും മെറ്റബോളിസത്തിലും എത്തുമ്പോൾ, 23 മണിക്കൂർ ഇടവിട്ടുള്ള ഉപവാസത്തിലൂടെ പ്രതിദിനം ഒരു നേരം ഭക്ഷണമെന്ന ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ കഴിയും. അത്തരമൊരു വ്യക്തിയെ “യോഗി” എന്ന് വിളിക്കുന്നു. തീവ്രമായ ചിന്തകളും ഉയർന്ന ബൗദ്ധികവും ആത്മീയവുമായ കഴിവുകളുമുള്ളയാൾ.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurvedic expert reveals how many meals you should have in a day