സാലഡുകൾ ദിവസവും കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

രാത്രിയിൽ സാലഡുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

salad, health, ie malayalam

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ആരോഗ്യകരവും ഘഘുവായതുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരും മികച്ച മാർഗമായി സാലഡുകളെ കാണുന്നുണ്ട്. എന്നാൽ സാലഡുകൾ ദിവസവും കഴിക്കുന്നത് ശരീര ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?. ആയുർവേദ ഡോ. അൽക വിജയന് സാലഡുകളുടെ ഉപയോഗത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. താൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് പലരും അമ്പരന്നു പോകുമെന്ന് അവർ ഇൻസ്റ്റഗ്രാം റീലിൽ പറഞ്ഞു.

  • അമിതമായ നാരുകൾ കുടലിൽ ഉപാപചയ പ്രവർത്തനത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
  • അമിതമായ നാരുകൾ ആമാശയത്തിലെ ഡ്രൈനസിന് കാരണമാകും, ഇത് പതിവായി കഴിക്കുമ്പോൾ വയറുവേദന, വയർ വീർക്കുക, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും
  • അത്താഴത്തിന് എപ്പോഴും ദഹിക്കാൻ എളുപ്പമുളള ഭക്ഷണമാണ് കഴിക്കേണ്ടത്. അതിനാൽ ദിവസത്തിലെ അവസാന ഭക്ഷണമായി സാലഡുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
  • സാലഡുകളുടെ അമിതമായ ഉപഭോഗം ഡ്രൈനസിന് ഇടയാക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും
  • സാലഡുകൾ തുടക്കത്തിൽ മലവിസർജ്ജനത്തെ സഹായിക്കുമെങ്കിലും, ദിവസേന കഴിക്കുമ്പോൾ, അവ കുടലിലെ ഡ്രൈനസിന് നയിച്ചേക്കാം

എന്താണ് ചെയ്യേണ്ടത്?

ആഴ്ചയിൽ രണ്ടുതവണ സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, അതും ഉച്ചഭക്ഷണത്തിന്. ഗ്യാസ് പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെങ്കിൽ, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു.

Read More: പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Ayurvedic expert busts four myths about consuming leafy salads

Next Story
മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com