scorecardresearch
Latest News

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? ഇതാ ചില ആയുര്‍വേദ ടിപ്സ്

യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനുമൊക്കെ പലര്‍ക്കും തോന്നാറുണ്ട്. ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കു.

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? ഇതാ ചില ആയുര്‍വേദ ടിപ്സ്

വയറ്റിലുണ്ടാകുന്ന അണുബാധ, ഭക്ഷ്യവിഷബാധ, അമിത ഭക്ഷണം എന്നിവ ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാം. ചിലര്‍ക്ക് യാത്ര ചെയ്യുമ്പോഴും ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ആയുര്‍വേദം പറയുന്നതനുസരിച്ച് ഓക്കാനം, ഛര്‍ദ്ദി എന്നിവ പല്ലപ്പോഴും ദഹനക്കേടുകൊണ്ടാണ് ഉണ്ടാകാറുള്ളത്. അത്തരത്തിലുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയുമൊക്കെ ഒഴിവാക്കാന്‍ ചിലപൊടിക്കൈകളുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇഞ്ചി

ഇഞ്ചി ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും. ഓക്കാനത്തിനും ഛര്‍ദ്ദിക്കും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഒന്നോ രണ്ടോ ചെറിയ കഷണം എടുത്ത് ചവച്ചാല്‍ ആശ്വാസം ഉണ്ടാകും. ഛര്‍ദ്ദിക്കാനുള്ള പ്രവണതയും ഇല്ലാതാകും.

നാരങ്ങ

നാരങ്ങയുടെ മണത്തിന് ഓക്കാനിക്കാനുള്ള പ്രവണതയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. നാരങ്ങനീരും തേനും ഓരേ അളവില്‍ ചാലിച്ച് കഴിക്കുന്നതും ഉത്തമമാണ്.

ചൂടുവെള്ളം

ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുന്നത് ഓക്കാനത്തിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ കുറച്ച് ചൂടുവെള്ളം കുടിയ്ക്കുക. തണുത്തവെള്ളം ഇത്തരം സന്ദര്‍ഭങ്ങളില്‍ കുടിക്കരുത്.

ഏലക്ക

ഏലക്ക ചവയ്ക്കുന്നത് ഛര്‍ദ്ദിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നതിന് സഹായിക്കും.

ഛര്‍ദ്ദിച്ചതിന് ശേഷം നിങ്ങള്‍ക്ക് ക്ഷീണം തോന്നുകയാണെങ്കില്‍ ഉപ്പും മധുരവും ചേര്‍ന്ന വെള്ളം കുടിക്കുക. ഇത് ഒആര്‍എസിന്റെ ഫലം ചെയ്യും. ഇളനീര്‍ കുടിക്കുന്നതും നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda tips to treat nausea and vomiting while travelling