scorecardresearch
Latest News

ഈ 5 ദൈനംദിന തെറ്റുകൾ ഒഴിവാക്കൂ, മരുന്നൊന്നും കൂടാതെ ദഹനം മെച്ചപ്പെടുത്താം

ഉച്ചഭക്ഷണത്തിന് ഒരു പ്രത്യേക സമയമുണ്ടെന്ന് നിങ്ങൾക്കറിയാമോ?

health, health news, ie malayalam

ശരീര ആരോഗ്യത്തിന് കുടലിന്റെ ആരോഗ്യവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരിയായ ദഹനത്തിന് ഭക്ഷണക്രമത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതോടൊപ്പം ദഹനക്കേടിനും കുടലുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്ന ചില ജീവിതശൈലി ശീലങ്ങളിലും ശ്രദ്ധ വേണം.

ചില സാധാരണ ദൈനംദിന തെറ്റുകൾ ഒഴിവാക്കണമെന്ന് ആയുർവേദ ഡോ. ദിക്സ ഭാവ്സർ പറഞ്ഞു. ദഹനക്കേടിന് കാരണമാകുന്ന അഞ്ച് തെറ്റുകളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. “മരുന്നുകളൊന്നുമില്ലാതെ ദഹനം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ദിനചര്യയിലെ ഈ 5 സാധാരണ തെറ്റുകൾ ഒഴിവാക്കുക,” അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി.

ഭക്ഷണം കഴിച്ച ഉടൻ കുളിക്കുക

ഓരോ പ്രവർത്തനവും ഒരു നിശ്ചിത സമയത്ത് നടത്തണമെന്നും അല്ലെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്നും ആയുർവേദം പറയുന്നു. “ഭക്ഷണം കഴിച്ച് അടുത്ത രണ്ട് മണിക്കൂർ കുളിക്കരുതെന്ന് പറയാറുണ്ട്. ആയുർവേദം അനുസരിച്ച് ശരീരത്തിലെ അഗ്നി മൂലകം ദഹനത്തിന് കാരണമാകുന്നു. ഭക്ഷണം കഴിക്കുമ്പോൾ, അഗ്നി മൂലകം ആക്ടീവാവുകയും ഫലപ്രദമായ ദഹനത്തിനായി രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, കുളിക്കുമ്പോൾ ശരീര താപനില കുറയുകയും ദഹനം മന്ദഗതിയിലാവുകയും ചെയ്യും,” അവർ പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് നടത്തം

വേഗത്തിലുള്ള നടത്തം ശാരീരിക ആരോഗ്യം നൽകുമെങ്കിലും, ഭക്ഷണം കഴിച്ച ഉടൻ നടക്കാൻ ശുപാർശ ചെയ്യുന്നില്ല. “ദീർഘദൂര നടത്തം, നീന്തൽ, വ്യായാമം- ഈ പ്രവർത്തനങ്ങളെല്ലാം വാതരോഗത്തെ വഷളാക്കുന്നവയാണ്, ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും വയറുവേദന, പോഷകാഹാരം അപൂർണ്ണമായി ആഗിരണം ചെയ്യൽ, ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതകൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും,” ഡോ. ഭാവ്‌സർ പറയുന്നു.

രണ്ടു മണിക്കുശേഷം ഉച്ചഭക്ഷണം കഴിക്കുക

ഉച്ചഭക്ഷണത്തിന് ഒരു പ്രത്യേക സമയമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഉച്ചതിരിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നു, 12 നും 2 നും ഇടയിൽ ഏതു സമയത്തും ഉച്ച ഭക്ഷണം കഴിക്കാം. ”പിത്ത ആധിപത്യമുള്ള സമയമാണിത്, ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കും. ഉച്ചഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി ആയുർവേദം കണക്കാക്കുകയും മിതമായിരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.”

രാത്രിയിൽ തൈര് കഴിക്കുക

തൈര് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രിയിൽ ഇത് കഴിക്കാൻ പാടില്ല. “തൈര് പുളിച്ചതും മധുരമുള്ളതുമാണ്, ഇത് ശരീരത്തിൽ കഫവും പിത്തദോഷവും വർധിപ്പിക്കുന്നു. രാത്രിയിൽ, ശരീരത്തിൽ കഫത്തിന്റെ സ്വാഭാവികമായ ആധിപത്യം ഉണ്ട്, ഈ സമയത്ത് തൈര് കഴിക്കുന്നത് അധിക കഫത്തിന് ഇടയാക്കും. ഇത് കുടലിൽ തങ്ങുകയും മലബന്ധം ഉണ്ടാക്കുകയും ചെയ്യും,” അവർ പറഞ്ഞു.

ഭക്ഷണശേഷം ഉടൻ ഉറങ്ങുക

ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്. ആയുർവേദം അനുസരിച്ച്, ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ കുറഞ്ഞത് 3 മണിക്കൂർ ഇടവേള നിലനിർത്തണം. ദിവസത്തിലെ അവസാനത്തെ ഭക്ഷണം താരതമ്യേന മിതമായതും ഉറങ്ങുന്നതിനു 3 മണിക്കൂർ മുൻപായിരിക്കണമെന്നും ആയുർവേദം നിർദേശിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദഹന പ്രശ്നങ്ങൾ അകറ്റാൻ 5 എളുപ്പ വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda suggests avoiding these common daily mistakes to improve digestion without any medicine